
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു ചില ആവശ്യങ്ങള്‍ക്കായി ആശുപത്രിയില്‍ പോയപ്പോള്‍ നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് പ്രണബ് മുഖര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അര്ജുന് രാം മേഘ്വാള്, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ കോവിഡ് പോസിറ്റീവായി ചികില്‍സയിലാണ്.