INDIANEWS

മുന്‍ വിദേശകാര്യമന്ത്രിയും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന ആര്‍.എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് അന്തരിച്ചു

അമൃത്സര്‍: മുന്‍ വിദേശകാര്യമന്ത്രിയും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന ആര്‍.എല്‍ ഭാട്ടിയ(100) അന്തരിച്ചു. കൊവിഡ് ബാധിച്ച് അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2004 – 2008 കാലഘട്ടത്തില്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു അദ്ദേഹം.അമൃത്സര്‍ മണ്ഡലത്തില്‍നിന്ന് ആറുതവണ ലോക്‌സഭാംഗമായി. 2008 മുതല്‍ 2009 വരെ ബിഹാര്‍ ഗവര്‍ണ്ണറായും സേവനമനുഷ്ടിച്ചു.1972 ല്‍ അമൃസറില്‍ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close