INDIANEWS

മുന്‍ ഹൈക്കോടതി ജഡ്ജി സി. എസ് കര്‍ണന്‍ അറസ്റ്റില്‍

ചെന്നൈ:മുന്‍ ഹൈക്കോടതി ജഡ്ജി സി. എസ് കര്‍ണന്‍ അറസ്റ്റില്‍. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേര്‍ത്ത് മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ചെന്നൈ പൊലീസ് കര്‍ണനെ അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെല്ലാം ചേര്‍ന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് ജസ്റ്റിസ് കര്‍ണനെതിരെ വിശദമായ പരാതി നല്‍കുകയും ചെയ്തു. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ചില ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തുന്ന കര്‍ണന്റെ ഒരു വിഡിയോയും അഭിഭാഷകര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു. ചില വനിതാ ഉദ്യോ?ഗസ്ഥരെ ജഡ്ജിമാര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമര്‍ശം അടങ്ങുന്നതായിരുന്നു വിഡിയോ.

2017 മെയ് മാസത്തില്‍ ജുഡീഷ്യറിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ആറ് മാസത്തെ തടവുശിക്ഷ സുപ്രിംകോടതി ജസ്റ്റിസ് കര്‍ണന് വിധിച്ചിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തില്‍ ശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ ന്യായാധിപനായിരുന്നു ജസ്റ്റിസ് കര്‍ണന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close