Election 2021INDIANEWSTrending

മുപ്പതില്‍ 26 സീറ്റും നേടും; അമിത് ഷായുടെ അവകാശവാദത്തെ തുറന്ന് പരിഹസിച്ച് മമത

കൊല്‍ക്കത്ത: അമിത് ഷായുടെ അവകാശവാദത്തെ തുറന്ന് പരിഹസിച്ച് മമത. നന്ദിഗ്രാമില്‍ മുപ്പതില്‍ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞിരുന്നുവെന്നും എന്തുകൊണ്ടാണ് അദ്ദേഹം 30 സീറ്റും അവകാശപ്പെടാത്തതെന്നും നാല് സീറ്റ് മാത്രം എന്തിന് ബാക്കിവെച്ചുവെന്നും മമത പരിഹസിച്ചു. കിട്ടാന്‍ പോകുന്നത് വെറും രസഗുള മാത്രമായിരിക്കുമെന്നും മമതാ ബാനര്‍ജി പരിഹസിച്ചുകൊണ്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ ഇരുപത്തിയാറിലും ബിജെപി ജയിക്കുമെന്ന വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി ബിജെപിക്കായി വോട്ടു ചെയ്ത ബംഗാളിലെ സ്ത്രീകള്‍ക്ക് നന്ദി പറയുകയും, പശ്ചിമബംഗാളില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നും അമിത് ഷാ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത് അനുസരിച്ച് ആദ്യഘട്ടത്തിലെ ബംഗാളിലെ വോട്ടിങ് 84.13 ശതമാനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന് ആദ്യഘട്ടത്തിലെ വോട്ടിങ് ശതമാനം വ്യക്തമാക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close