KERALANEWSSocial Media

‘മറക്കരുത് മുലകൾ ആ രണ്ടു കൊല്ലത്തേക്ക് മാത്രം ഉള്ളതാണ്; ഞാൻ വാങ്ങിവെച്ച പാഡഡ് ബ്രാ ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തുമല്ലോ പകവാനേ’; രൂക്ഷ വിമർശനം ഉയർത്തി അച്ചു ഹെലൻ

അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിൽ വന്ന വിമർശനത്തിന് നൽകിയ മറുപടി കമന്റ് സോഷ്യൽ മീഡിയയിൽ തരംഗമാവുമ്പോൾ അതിനു വിമർശനവുമായി അച്ചു ഹെലൻ. മുലയൂട്ടാൻ മാത്രമായി മുലകളെ കണ്ട കേരളത്തിന്റെ ആ വലിയ മനസിനെ ഈയവസരത്തിൽ ഒന്ന് നമിച്ചേക്കാമെന്നു തോന്നിയെന്നും മുല സ്ത്രീ ജീവിതത്തിൽ മാതൃത്വത്തിന്റെ രണ്ടു കൊല്ലം അല്ലാതെ ആരും സ്മെരിക്കുക പോലും ഇല്ലെന്നു ഓർക്കുമ്പോൾ അലമാരിയിൽ ഞാൻ വാങ്ങിവെച്ച പാഡഡ് ബ്രാ ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തുമല്ലോ എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

കമന്റ് ഇട്ടവൻ വലിയ അപരാധം ആണ് ചെയ്തെന്നു വിശ്വസിക്കുന്നവർക്കും മറുപടിയിൽ പുളകം കൊണ്ട സദാചാരികൾക്കും വേണ്ടി സമർപ്പിക്കുകയാണ് തന്റെ പോസ്റ്റ് എന്നാണു അച്ചു ഹെലൻ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

നല്ല മുലകൾ എന്ന അശ്ലീല കമന്റ് കണ്ട് രോഷാ “കുലർ ” ആയ ജനങ്ങളെ കണ്ട് ഞാൻ ഞെട്ടിമാമ. ഇത്രയ്ക്ക് നല്ലവരാണോ ഈശ്വര ഇവരൊക്കെ.

മുലയൂട്ടാൻ മാത്രമായി മുലകളെ കണ്ട കേരളത്തിന്റെ ആ വലിയ മനസിനെ ഈയവസരത്തിൽ ഒന്ന് നമിച്ചേക്കാമെന്നു തോന്നി.

അപ്പൊ ഒരു സംശയം എന്താന്ന് വെച്ചാൽ പ്രസവിക്കാത്തവരും മറ്റും ഇത് മുറിച്ചു കളയുമോ എന്തോ?
മുല സ്ത്രീ ജീവിതത്തിൽ മാതൃത്വത്തിന്റെ രണ്ടു കൊല്ലം അല്ലാതെ ആരും സ്മെരിക്കുക പോലും ഇല്ലെന്നു ഓർക്കുമ്പോൾ അലമാരിയിൽ ഞാൻ വാങ്ങിവെച്ച പാഡഡ് ബ്രാ ഒക്കെ എന്നെ നോക്കി കൊഞ്ഞനം കുത്തുമല്ലോ പകവാനേ ?

ഷാൾ ഇടാതെ ഞാനിനി എന്റെ മാതൃത്വത്തെ ഒരിക്കലും അപമാനിക്കില്ല.

പുരുസ നീ ലൈകിക വേളകളിൽ അതെപ്പറ്റി ഓർക്കുക പോലും ചെയ്തേക്കരുത് എനി.

പിന്നേ പുരുഷനെ ആകർഷിക്കാൻ വേണ്ടി പെണ്മണികൾ നല്ലയിനം ബ്രാ ഒന്നും വാങ്ങി പൈസ കളയരുത്.
മറക്കരുത് മുലകൾ ആ രണ്ടു കൊല്ലത്തേക്ക് മാത്രം ഉള്ളതാണ്.

NB : കമന്റ് ഇട്ടവൻ വലിയ അപരാധം ആണ് ചെയ്തെന്നു വിശ്വസിക്കുന്നവർക്കും, അവളുടെ മറുപടിയിൽ പുളകം കൊണ്ട സദാചാരികൾക്കും വേണ്ടി സമർപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close