KERALANEWS

മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം:കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനാകും. കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റ് നല്‍കും.

കെ.സി ജോസഫ് യുവാക്കള്‍ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവുകയാണ്. വൈകിട്ട് ആറുമണിക്ക് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും.ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close