
കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാനാണ് ഉത്തരവ്.മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ സഭ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ പരമ്പരാഗതമായി ആരാധന നടത്തിയിരുന്ന ദേവാലയമാണിതെന്ന നിലപാടായിരുന്നു യാക്കോബായ സഭ സ്വീകരിച്ചിരുന്നത്.