INDIANEWSTop News

മുസ്‌ലിം സ്ത്രീകൾ ലേലത്തിൽ; മുസ്‌ലിം ആക്ടിവിസ്റ്റുകളും, മാധ്യമപ്രവർത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്; 100 ലേറെ സ്ത്രീകളുടെ ചിത്രങ്ങൾ അനധികൃതമായി ഉപയോഗിച്ചു; ‘സുള്ളി ഡീല്‍സ്’ ആപ്പിനെതിരെ പ്രതിഷേധം ശക്തം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാ​ഗത്തും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുസ്‌ലിം സ്ത്രീകളെ വിൽപ്പനയ്ക്ക് വെച്ചെന്ന രീതിയിൽ അപമാനിച്ച ‘സുള്ളി ഡീൽസ്’ ആപ്പിനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ.അനധികൃതമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് മുസ്‌ലിം സ്ത്രീകൾ ലേലത്തിനെന്ന അടിക്കുറിപ്പോടെയാണ് ആപ്പ് പ്രവർത്തിച്ചത്.

സംഭവത്തിൽ പ്രതിഷേധവുമായി ആക്ടിവിസ്റ്റുകളടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ ദൽഹി പൊലീസിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ ദൽഹി പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. സുള്ളി ഡീൽസ് എന്ന ആപ്പ് ലഭ്യമാക്കിയ ഓപൺ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 12നകം റിപ്പോർട്ട് നൽകണമെന്നാണ് വനിതാ കമ്മീഷൻ ദൽഹി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്.ഐ.ആർ. കോപ്പി, തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമായ പ്രതികളുടെ വിവരങ്ങൾ, സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് എന്നിവ സമർപ്പിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഉപയോഗിക്കുന്ന പദമാണ് സുള്ളി. നിമയവിരുദ്ധമായി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് അപകീർത്തികരമായി ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നേരത്തെ ഡൽഹി പൊലീസിലെ സൈബർ സെൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് വനിതാ കമ്മീഷനും ഇടപെട്ടത്.

മുസ്‌ലിം ആക്ടിവിസ്റ്റുകളും, മാധ്യമപ്രവർത്തകരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സുള്ളി ഡീൽസ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ 100 ലേറെ സ്ത്രീകളുടെ ചിത്രങ്ങൾ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി മുസ്‌ലിം സ്ത്രീകൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്ന് മാറിനിന്നിരുന്നു. ഇത് വളരെ ഗൗരവമുള്ള സൈബർ കുറ്റകൃത്യമാണെന്നും ഡൽഹി വനിതാ കമ്മീഷൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close