BIZNEWS

മുഹൂര്‍ത്ത വ്യാപാരത്തിനൊരുങ്ങി ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയില്‍ പുതുവര്‍ഷത്തിന് തുടക്കമിട്ട് ദീപാവലിയോടനുബന്ധിച്ച് നടത്താറുള്ള മുഹൂര്‍ത്ത വ്യാപാരം ശനിയാഴ്ച നടക്കും. വൈകീട്ട് 6.15 മുതല്‍ 7.15 വരെയാണ് ദീപാവലി മുഹൂര്‍ത്തവ്യാപാര സമയം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എന്‍.എസ്.ഇ.) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബി.എസ്.ഇ.) മുഹൂര്‍ത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്.കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലും പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്.

പ്രത്യേ സെഷന്‍ ആറുമണിക്ക് ആരംഭിക്കും. 6.15 മുതല്‍ 7.15വരെയാണ് വ്യാപാരം നടക്കുക.ശനിയാഴ്ച മുഹൂര്‍ത്ത വ്യാപാരത്തിനുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഹരി വിപണി പ്രവര്‍ത്തിക്കുക. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ അവധിയുമായതിനാലാണിത്.ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ സംവത് ആരംഭിക്കുന്ന ദിവസമാണ് ഓഹരി വിപണിയിലെ മുഹൂര്‍ത്ത വ്യാപാരം. സംവത് 2077-ന്റെ ആദ്യദിനമാണ് ശനിയാഴ്ച.ഈ സമയത്ത് വ്യാപാരം നടത്തിയാല്‍ വര്‍ഷം മുഴുവന്‍ നേട്ടമുണ്ടാകുമെന്നാണ് വിശ്വാസം. ബി.എസ്.ഇ. 1957 മുതലും എന്‍.എസ്.ഇ. 1992 മുതലുമാണ് മുഹൂര്‍ത്ത വ്യാപാരം തുടങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close