Breaking NewsKERALANEWSTop News

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കോവിഡ് മുക്തനായി; എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കോവിഡ് മുക്തനായി. മകൻ ചാണ്ടി ഉമ്മൻ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. ‘അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി’- ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close