KERALANEWSTop News

മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസകുഞ്ഞ് അന്തരിച്ചു; വിട പറഞ്ഞത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളർന്ന് മുസ്ലീം ലീ​ഗിന്റെ നേതൃനിരയിലെത്തിയ പൊതുപ്രവർത്തകൻ

കൊച്ചി: മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസകുഞ്ഞ് അന്തരിച്ചു. 86 വയസായിരുന്നു. 1982 മുതൽ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ എം ഹംസകുഞ്ഞ്. മട്ടാഞ്ചേരി മുൻ എം.എൽ.എ കൂടിയാണ് ഹംസകുഞ്ഞ്. 1973 ൽ കൊച്ചി കോർപ്പറേഷൻ മേയർ ആയും സേവനം അനുഷ്ഠിച്ചു,.

തൊഴിലാളി യൂണിയൻ പ്രസ്ഥാനങ്ങളിലൂടെയാണ് ഹംസ രാഷ്ട്രീയത്തിലേക്കെത്തുന്നത്. കൊച്ചി കോർപ്പറേഷൻ രുപീകരിക്കുന്നതിന് മുമ്പ് എറണാകുളം മുൻസിപാലിറ്റിയിൽ അംഗമായിരുന്നു. തുടർന്ന് 1969ൽ കൊച്ചി കോർപ്പറേഷൻ രുപീകരിച്ചതിന് ശേഷം ആദ്യ കൗൺസിലിൽ അംഗമായിരുന്നു. ശേഷം 1973ൽ കൊച്ചിയുടെ മേയറായി സ്ഥാനം വഹിക്കുകയും ചെയ്തു. ശേഷം 1982ൽ മട്ടാഞ്ചേരിയിൽ നിന്ന് മുസ്ലീം ലീഗിന്റെ സ്ഥാനാർഥിയായി നിയമസഭയിലേക്കും പിന്നാലെ ഡെപ്യൂട്ടി സ്പീക്കറായി ചുമതല ലഭിക്കുകയും ചെയ്തു. എന്നാൽ 1986ൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഒഴിയുകയും ചെയ്തു.

1975ൽ മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു ഹംസകുഞ്ഞ്. കൂടാതെ കേരള ടൂറിസം വികസന കോർപ്പറേഷന്റെയും, ജിസിഡിഎ അതോറിറ്റിയുടെയും അംഗമായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി പള്ളിയൽ നടത്തും. നബീസയാണ് ഭാര്യ, ഒരു മകനും മകളുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close