
തിരുവനന്തപുരം:സ്വാതന്ത്ര്യ സമര സേനാനിയും തിരു. കൊച്ചി നിയമസഭാ സ്പീക്കറുമായിരുന്ന സമുന്നത
കോൺഗ്രസ് നേതാവ് കെ.പി.നീലകണ്ഠപിള്ളക്ക്
സമ്മോഹനം മാനവിക -സൗഹൃദ കൂട്ടായ്മ
അദ്ദേഹത്തിന്റെ ഗൗരീശപട്ടത്തുള്ള വസതിയിലെത്തി
ആദരാഞ്ജലി അർപ്പിച്ചു.
കർക്കശക്കാരനായ ഈ കോൺഗ്രസ് നേതാവ്
വാശിയേറിയമത്സരത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടിയിലെ
കർക്കശക്കാരനായ സി. അച്യുതമേനോനെയാണ്
തോൽപ്പിച്ചു സ്പീക്കർ ആയത്.
ഔദ്യോഗിക വസതി സ്വീകരിക്കാതെ ഈസ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. അന്നത്തെ വീടും ഓഫീസും പിന്തലമുറക്കാർ നിലനിർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമകൻ എസ്. ബി. ഐ. ഓഫീസറായ വി. ഗോപകുമാറിനെ സമ്മോഹനം
ചെയർമാൻ വിതുര ശശി ഷാൾഅണിയിച്ചു.
ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, റ്റി.പി.അംബിരാജ,സജീവ് മേലതിൽ എന്നിവരും സംബന്ധിച്ചു. നന്ദി പറഞ്ഞ ഗോപകുമാർ കെ. പി. യെ സ്മരിച്ചതിൽ
വാക്കുകൾ കിട്ടാതെ വികാരാധീനതനായി