INDIANEWSTop News

മൂന്നരലക്ഷം തൊട്ട് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: മൂന്നരലക്ഷം തൊട്ട് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍. 3,49,691 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയിലേറെ കേസുകളും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. 2,767 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച ആകെ കേസുകളില്‍ 19.21 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. 676 മരണമാണ് മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയില്‍ 357 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,17,113 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി.ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,69,60,172 ആയി. 1,40,85,110 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,92,311. നിലവില്‍ 26,82,751 പേരാണ് ചികിത്സയിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close