KERALATrending

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; നാലു പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

കട്ടപ്പന: സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍ . ഇരുപതോളം വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്ന് സൂചന. നാല് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മണ്ണിനടിയിയില്‍പെട്ട മൂന്ന് പേരെ രക്ഷപെടുത്തി.തോട്ടം തൊഴിലാളികളാണ് അപകടമേഖലയില്‍ കൂടുതലും താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ പ്രളയകാലത്താണ് പെരിയവരം പാലം തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. എഴുപത്തഞ്ചോളം പേര്‍ മണ്ണിനടിയിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇവിടേക്ക് എത്തിച്ചേരാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്.

Tags
Show More

Related Articles

Back to top button
Close