KERALA

മൂന്നാഴ്ചക്കിടെ ഒന്‍പത് കൊലപാതകങ്ങള്‍, മറ്റൊരു കണ്ണൂരാകുകയാണോ തൃശൂര്‍

തൃശൂര്‍: അടുത്തടുത്ത ദിവസങ്ങളില്‍ ഹത്രാസില്‍ നടന്ന പീഡനവാര്‍ത്തകള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതിനിടയില്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ആരും കാര്യമായി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നില്ല. അടുത്തടുത്ത ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങള്‍ നടന്നത് ഒരേജില്ലയില്‍ തന്നെയാണ്. തൃശൂരിലെ അന്തിക്കാട് കൊല്ലപ്പെട്ട നിതിലും തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപും കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പിന്നെയും കൊലപാതകങ്ങള്‍ നടന്നു. പക്ഷെ പാര്‍ട്ടി ബന്ധങ്ങള്‍ ഇല്ലാത്തവരും കൊല്ലപ്പെട്ടവരില്‍ ഉണ്ട് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇതിലൊന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും പ്രാദേശികമായി ഉണ്ടായ സംഘര്‍ഷങ്ങള്‍ കൊലപാതകത്തിലേക്ക് നയിച്ചു എന്നാണ് പോലീസ് പറയുന്നത്. പക്ഷെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ മറ്റൊരു കാരണം ഒളിഞ്ഞിരിക്കുന്നുണ്ടാകാം എന്ന സംശയമാണ് ബലപ്പെടുന്നത്. മറ്റൊരു അവസാനം കൊല്ലപ്പെട്ടയാള്‍ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ഒരാഴ്ചക്കുള്ളില്‍ ജില്ലയില്‍ കൊല്ലപ്പെട്ടത് ആറ് പേരാണ്, മൂന്നാഴ്ചക്കിടയില്‍ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകവും. ചെറിയ കാരണങ്ങളുടെ പേരിലാണെങ്കില്‍ക്കൂടി ഇത്ര അധികം കൊലപാതകങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുന്നത് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട് കൂടാതെ ആശങ്കയും. കൊലപാതകങ്ങള്‍ തടയാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞ് പിറ്റേദിവസവും കൊലപാതകം നടന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിലും നീതിന്യായ വ്യവസ്ഥ പാലിക്കുന്നതിലുമുള്ള പോലീസിന്റെ കഴിവുകേടായി ഇതിനെ കാണേണ്ടിവരുമെന്നും പ്രദേശവാസികള്‍ പറയുന്നു. പല കേസുകളിലും പിടിക്കപ്പെടുന്നവരെത്തന്നെയാണ് ഈ കൊലപാതകങ്ങളില്‍ പലതിലും സംശയിക്കുന്നതെന്നും പോലീസ് പറയുന്നുണ്ട്. ഇതില്‍ രാഷ്ട്രീയമില്ലെന്ന് ഊന്നി പറയുമ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. മറ്റൊരു കണ്ണൂരായി മാറുകയാണോ തൃശൂര്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close