KERALANEWS

മൂന്നാർ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി. അമ്പലക്കാല ഇടവകയിലെ ഫാ. ബിനോകുമാർ ആണ് മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഏപ്രില്‍ 13 മുതല്‍ പതിനേഴാം തീയതി വരൊണ് മൂന്നാര്‍ സിഎസ് ഐ പള്ളിയില്‍ വച്ച് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനം നടത്തിയത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്‌ക് ധരിക്കുകയോ മറ്റ് കോവിഡ് മാനനധണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ല. ഇതിന് ശേഷം മടങ്ങിയെത്തിയ വൈദികര്‍ ഇടവക പള്ളികളിലെ സുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ധ്യാനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നൂറോളം വൈദികര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും പിന്നീട് രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തു. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്ത് നിന്നെത്തിയ വൈദികരാണ് ധ്യാനത്തിലും യോഗത്തിലും പങ്കെടുത്തത്. എന്നാൽ എത്ര പേർ പങ്കെടുത്തു എന്നതിന് വ്യക്തതയില്ല. പരാതിയിൽ 480 ഓളം പേർ പങ്കെടുത്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close