KERALANEWSTop News

മൂന്നുജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായി റിപ്പോര്‍ട്ട്

കൊച്ചി:മൂന്നു ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് കോവിഡ് നിരക്കുയരുന്ന്ത്.വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര്‍ അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി.

കോവിഡ് കണക്കുകള്‍ കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ വാരത്തില്‍ ആശങ്കയുയര്‍ത്തി നിരക്കുയരുന്നത്. വയനാട്ടിലാണ് ഏററവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേര്‍ പോസിറ്റീവ്. പത്തനംതിട്ടയില്‍ 11.6 ആണ് ടി പി ആര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയര്‍ന്ന പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എറണാകുളത്തും സ്ഥിതി രൂക്ഷമാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായ പരിധിയും ആരോഗ്യവകുപ്പ് പുറത്തു വിട്ടു. 10 വയസിനു താഴെയുളള ആറ് കുട്ടികളും പതിനൊന്നിനും ഇരുപതിനുമിടയില്‍ പ്രായമുളള 9 പേരും മരിച്ചു. 21 നും മുപ്പതിനും ഇടയിലുളള 35 പേര്‍, 31 നും നാല്പതിനും മധ്യേയുളള 77 പേരും മരണത്തിനു കീഴടങ്ങി. 40 നും 60നും മധ്യേപ്രായമുളള 779 പേരുടെ ജീവനും കോവിഡ് കവര്‍ന്നു. 60 നു മുകളില്‍ പ്രായമുളള 2210 പേരും മരിച്ചു. 95 ശതമാനം പേര്‍ക്കും ഗുരുതര രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കിലും കോവിഡാണ് ജീവന്‍ അപഹരിച്ചെന്നത് റിവേഴ്‌സ് ക്വാറന്റീന്‍ പാളുന്നതിന്റെ തെളിവാണ്. 17 നു നടക്കുന്ന പോളിയോ തുളളിമരുന്ന് വിതരണത്തില്‍ കണ്ടെയിന്‍മെന്റ് സോണിലുളളവരെ ഒഴിവാക്കി.

നിയന്ത്രണങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് ഇവിടെ മരുന്ന് വിതരണം ചെയ്യും. ക്വാറന്റീനിലുള്ളവരുടെ വീട്ടിലെ കുട്ടികള്‍ക്ക് നിരീക്ഷണ പരിധി അവസാനിച്ചശേഷം മരുന്ന് നല്കും. കോവിഡ് പോസിറ്റീവ് ആയ ആള്‍ വീട്ടിലുണ്ടെങ്കില്‍ പരിശോധനാഫലം നെഗറ്റീവ് ആയി രണ്ടാഴ്ച കഴിഞ്ഞാകും തുള്ളിമരുന്ന് വിതരണം. അഞ്ചുവയസില്‍ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയി നാല് ആഴ്ചക്കുശേഷമാണ് മരുന്ന് നല്‌കേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close