BIZNEWS

മൂന്നുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തോടെ പുതിയ ഉയരംകുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റിനുശേഷമുള്ള മൂന്നുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തോടെ പുതിയ ഉയരംകുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടവുംകൂടിയായപ്പോള്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി.സെന്‍സെക്‌സ് 458.03 പോയന്റ് ഉയര്‍ന്ന് 50,255.75ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തില്‍ 14,790ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1189 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ക്ക് മാറ്റമില്ല.വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 600 പോയന്റ് ഉയര്‍ന്ന് 50,408ലും നിഫ്റ്റി 14,839ലുമെത്തിയിരുന്നു. വൈകാതെ നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close