തിരുവനന്തപുരം: വലിയ കോലാഹലത്തില്‍ തുടങ്ങിയ സ്വര്‍ണക്കടത്ത് കേസന്വേഷണം മൂന്നുമാസംകഴിഞ്ഞിട്ടും എങ്ങുമെത്തിയതായി കാണുന്നില്ല . എന്‍ഐഎ എന്താണെന്ന് പഠിച്ചതും കുറച്ച് മുഖ്യമന്ത്രിക്കെതിരെ മുദ്രാവക്യം വിളിക്കാനുമാത്രമേ ഇതുവെ ഇതുകൊണ്ടായിട്ടുള്ളു. കോസ് ഒരിടത്തുമെത്താത്തതുകൊണ്ടുതന്നെ കോടതിയുടെ വിമര്‍ശമേറ്റുവാങ്ങിയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍. പ്രധാന പ്രതികളിലേക്കും യുഎഇ കോണ്‍സുലേറ്റ് അധികൃതരിലേക്കുമുള്ള അന്വേഷണം വഴിമുട്ടിയതോടെ നയതന്ത്രബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവം കേവലം നികുതിവെട്ടിപ്പുകേസായി അവസാനിക്കുന്നതിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് തോന്നുന്നു.അന്താരാഷ്ട്ര തീവ്രവാദബന്ധമാരോപിച്ച് എന്‍ഐഎ ഏറ്റെടുത്ത അന്വേഷണം മൂന്നുമാസമായിട്ടും ശക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ കോടതിപോലും വിമര്‍ശിച്ചു. രാഷ്ട്രീയ ഇടപെടലില്‍ കസ്റ്റംസ് അന്വേഷണവും ഇടയ്ക്കു വഴിതെറ്റി. 100 ദിവസമായിട്ടും പ്രാഥമിക കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ കസ്റ്റംസിനായില്ല. ഇതോടെ കസ്റ്റംസ് കേസിലെ പത്ത് പ്രതികള്‍ ജാമ്യം നേടി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതിരിക്കാന്‍ വ്യക്തമായ തെളിവുനല്‍കാനാണ് കോടതി എന്‍ഐയോട് ആവശ്യപ്പെട്ടത്. കേസ്ഡയറി പരിശോധിച്ചശേഷവും കോടതി പഴയ ചോദ്യങ്ങള്‍ പ്രോസിക്യൂഷനോട് ആവര്‍ത്തിച്ചു. കേസിന്റെ മേല്‍നോട്ടമുള്ള അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന് രണ്ടാംദിവസവും വ്യക്തമായ മറുപടി നല്‍കാനായില്ലെന്നത് ഗൗരവമാണ്. സ്വപ്നക്കും ശിവശങ്കരനും ഇടക്കൊക്കെ മുഖ്യനും വാര്‍ത്തകളില്‍ വന്നു പോകുന്നതല്ലാതെ കാര്യമായൊന്നും ഈ 100 ദിവസത്തിനിടയില്‍ വ്ന്നതായി തോന്നുന്നില്ല.
ജൂലൈ പത്തിനാണ് സ്വര്‍ണക്കടത്ത് കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അടുത്തദിവസം പ്രധാനപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അറസ്റ്റ് ചെയ്തു. 30 പ്രതികളില്‍ വിദേശത്തുള്ള ആറുപേരൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തു. എന്നാല്‍, അന്വേഷണമാരംഭിച്ചിട്ട് ബുധനാഴ്ച 90 ദിവസം പുര്‍ത്തിയായപ്പോഴും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഐഎക്കായില്ല. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. യുഎപിഎ പ്രകാരമുള്ള കേസുകളില്‍ ആറ് മാസംവരെ ജാമ്യം നിഷേധിക്കാമെങ്കിലും 90 ദിവസത്തിനുശേഷം തെളിവുകള്‍ പരിശോധിച്ച് ജാമ്യം നല്‍കാന്‍ കോടതിക്ക് കഴിയുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
സ്വര്‍ണക്കടത്തിന്റെ പ്രധാന ഗൂഢാലോചനയും പ്രവര്‍ത്തനങ്ങളും നടന്നത് യുഎഇയിലാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്നാല്‍, അതിന് നേതൃത്വം നല്‍കിയ ഫൈസല്‍ ഫരീദും റബിന്‍സ് ഹമീദും ഉള്‍പ്പെടെ ആറ് പ്രതികളും കാണാമറയത്താണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനോ കോണ്‍സുലേറ്റ് അധികൃതരെ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല. യുഎഇയിലുള്ള പ്രതികളെയും കോണ്‍സുലേറ്റ് അധികൃതരെയും ചോദ്യം ചെയ്യാന്‍ വൈകിയാല്‍ അറസ്റ്റിലായ 24 പ്രതികളും വൈകാതെ ജാമ്യത്തിലിറങ്ങും.കണ്ണടച്ച് കേന്ദ്ര വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ താല്‍പ്പര്യമില്ലായ്മയാണ് വിദേശത്തേക്ക് അന്വേഷണം നീളുന്നതിന് തടസ്സം. തുടക്കത്തില്‍ വിദേശത്തുള്ള പ്രതികളുടെ പസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കാണിച്ച ഉത്സാഹം കേന്ദ്രത്തില്‍നിന്ന് പിന്നീടുണ്ടായില്ല. സ്വര്‍ണം കടത്തിയത് നയതന്ത്രബാഗേജിലല്ല എന്ന് കേന്ദ്രസഹമന്ത്രി ആവര്‍ത്തിക്കുന്നതും കേന്ദ്ര സര്‍ക്കാരിനുള്ള താല്‍പ്പര്യക്കുറവ് വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താല്‍ പ്രതികളെ വിട്ടുകിട്ടാന്‍ തടസ്സമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.വഴിതെറ്റി കസ്റ്റംസുംജൂലൈ ആറിനാണ് കസ്റ്റംസ് എഫ്‌ഐആര്‍ നല്‍കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനപ്രതികളെ പിടികൂടി അന്വേഷണം പകുതിയിലേറെ പൂര്‍ത്തിയാക്കി. എന്നാല്‍, രാഷ്ട്രീയ ഇടപെടലിലൂടെ ജോയിന്റ് കമീഷണറെ നീക്കിയത് തിരിച്ചടിയായി. സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റി വീണ്ടും രാഷ്ട്രീയ ഇടപെടലുണ്ടായി. അന്വേഷണത്തിലും തുടര്‍നടപടികളിലും പിന്നീടുണ്ടായ മന്ദത കോടതികളില്‍ പ്രതിഫലിച്ചു.
മൂന്നുമാസംകഴിഞ്ഞിട്ടും ഒരിടത്തുമെത്താതെ സ്വര്‍ണ്ണക്കടത്ത് കേസ്

Leave a comment
Leave a comment