KERALATrending

മൂന്നു അതിഥി തൊഴിലാളികള്‍ ട്രെയ്‌നിടിച്ച് മരിച്ച സംഭവം: കഞ്ചിക്കോട് സംഘര്‍ഷാവസ്ഥ

പാലക്കാട്: കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ചു മരിക്കാനിടയായ സംഭവത്തില്‍ തൊഴിലാളികളുടെ പ്രതിഷേധം. ഇന്നലെ രാത്രി 10.30 ഓടെയാണ് ജാര്‍ഖണ്ഡ് സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഹരിയോം കുനാല്‍ മരിച്ച നിലയിലും മറ്റു രണ്ടു പേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഇവരും മരണമടയുകയായിരുന്നു. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അതിഥി തൊഴിലാളികള്‍ അക്രമാസക്തരായി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ തൊഴിലാളികള്‍ ആക്രമിച്ചു. ആംബുലന്‍സ് തകര്‍ത്തു. ആറു സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, ഒരാളുടെ മൃതദേഹം ഐഐടിയ്ക്കു സമീപമുള്ള ക്യാംപിലേക്ക് കൊണ്ടുപോയി പ്രതിഷേധിക്കുകയാണ്. കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ട്രെയിന്‍ തട്ടിയാണ് മരണമെന്ന് തൊഴിലാളികളെ പോലീസ് പറഞ്ഞു മനസ്സിലാക്കി. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് തൊഴിലാളികളുടെ അടുത്ത ആവശ്യം. മൃതദേഹം വിട്ടുകിട്ടുന്നതിനു വേണ്ടി തൊഴിലാളികളുമായി പോലീസ് ചര്‍ച്ച നടത്തുകയാണ്. ആര്‍.ഡി.ഒ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിച്ച കരാറുകാരനേയും സ്ഥലത്തെത്തിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ തൊഴിലാളികളില്‍ പലരും ഇവിടെ ക്വാറന്റീനില്‍ കഴിയുന്നുമുണ്ട്.

Tags
Show More

Related Articles

Back to top button
Close