KERALANEWSTop News

മൂന്ന് പേരുടെ വ്യക്തി താത്പര്യത്തിലുണ്ടായ വിഷയം രാഷ്ട്രീയവത്കരിച്ചെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: മൂന്ന് പേരുടെ വ്യക്തി താത്പര്യത്തിലുണ്ടായ വിഷയം രാഷ്ട്രീയവത്കരിച്ചെന്ന് എം ബി രാജേഷ്. വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ വിഷയ വിദഗ്ധരായ മൂന്ന് പേരും ഉപജാപം നടത്തിയെന്ന് എം ബി രാജേഷ് ആരോപിച്ചു. ഇന്റര്‍വ്യൂവിന് മുമ്പ് തന്നെ നിനിതയെ അയോഗ്യയാക്കാന്‍ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിന്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. 31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാള്‍വഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാള്‍ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു. എന്നെയും എന്റെ സുഹൃത്തിനെയും ഇടനിലക്കാന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാര്‍ത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ഥാപിത താല്‍പര്യമില്ലെന്ന് വിഷയ വിദഗ്ധര്‍ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങള്‍ തന്നെ സമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close