
മലപ്പുറം: അരീക്കോടിനേയും മൂര്‍ക്കനാടിനെയും പ്രധാനമായും ബന്ധിപ്പിച്ചിരുന്ന മൂര്‍ക്കനാട് സ്കൂള്‍ കടവ് പാലം പ്രളയത്തില്‍ ഒലിച്ചു പോയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ചാലിയാറിന് കുറുകെയുള്ള മൂര്‍ക്കനാട് സ്കൂള്‍ കടവ് പാലം ഒലിച്ചുപോയതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പ്രദേശവാസികളാണ് ദുരിതത്തില്‍ ആയിരിക്കുന്നത്. 2009 നവംബര്‍ നാലിന്, നാടിനെ നടുക്കിയ തോണി ദുരന്തത്തില്‍ ഒന്‍പതു വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടുത്തെ തോണിക്കടത്ത് ഒഴിവാക്കുകയും മരിച്ച വിദ്യാര്‍ത്ഥികളുടെ സ്മരണാര്‍ത്ഥം പുതിയ പാലം നിര്‍മിക്കുകയും ചെയ്തു. ഈ പാലമാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. നടപ്പാലം ഒലിച്ചു പോയതോടെ അഞ്ച് കിലോമീറ്റര്‍ ചുറ്റിക്കറങ്ങി വേണം നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂര്‍ക്കനാടും അരീക്കോടും എത്താന്‍.
സ്കൂളിലേക്കുള്ള പ്രധാന റോഡായ തിരട്ടമ്മലില് റോഡില്‍ മഴക്കാലമായാല്‍ വെള്ളം കയറുന്നത് സ്കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളും പ്രദേശത്തുള്ള നാട്ടുകാരേയും വീണ്ടും ദുരിതത്തിലാഴ്ത്തും. പാലം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെ തെരട്ടമ്മല്‍ ഭാഗത്ത് വെള്ളം കയറിയാല്‍ സ്കൂള്‍ അടച്ചിടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. നടപ്പാലത്തിന് പകരം ചെറിയ വാഹനങ്ങളെങ്കിലും കടന്നുപോകാന്‍ കഴിയുന്ന പാലം നിര്‍മിക്കണമെന്ന ആവശ്യവും സജീവമാകുന്നുണ്ട്. പി കെ ബഷീര്എംഎല്എയുടെ നേതൃത്വത്തില്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.