KERALANEWS

മൂവാറ്റുപുഴ വിട്ടുനല്‍കിയാല്‍ മൂന്നു സീറ്റ് നല്‍കാമെന്ന് ജോസ്ഫ്, കോണ്‍ഗ്രസ് നീക്കത്തിന് വഴങ്ങാതെ ജോസഫ്

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനാക്കാത്തതിനാല്‍ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി. സീറ്റിന്റെ എണ്ണം പത്തില്‍ ചുരുക്കാമെങ്കില്‍ മൂവാറ്റുപുഴ സീറ്റ് വേണമെന്ന ആവശ്യമാണ് കേരള കോണ്‍ഗസ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്.ആര്‍.എസ്.പിയുടെ കൈപ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആവശ്യത്തിനും കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടില്ല.

ഒമ്പത് സീറ്റ് നല്‍കാം എന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് മുമ്പാകെ വച്ചിരിക്കുന്നത്.അതേ സമയം കോട്ടയം ജില്ലയില്‍ കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നും ജോസഫ് ഗ്രൂപ്പ് അറിയിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനായിട്ടാണ് ജോസഫ് മൂവാറ്റുപുഴ സീറ്റ് ചോദിക്കുന്നത്. എന്നാല്‍ മൂവാറ്റുപുഴ വിട്ടുകൊടുത്താല്‍ ഇടുക്കിയുടെ ലോ റേഞ്ചില്‍ കോണ്‍ഗ്രസിന് സീറ്റ് ഇല്ലാതെ വരും.

കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് മുന്നില്‍ വഴങ്ങണ്ടയെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. പാല കഴിഞ്ഞാല്‍ അവശേഷിക്കുന്ന ജില്ലയിലെ 8 സീറ്റില്‍ 4 വീതം പങ്കിടാമെന്ന ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളിയതോടെ തര്‍ക്കം കെട്ടടങ്ങിയില്ല. പേരാമ്പ്ര ഏറ്റെടുത്താല്‍ തിരുവമ്പാടി എന്ന ആവശ്യത്തിലും ജോസഫ് വിഭാഗമെത്തി.

ആറ്റിങ്ങല്‍ എടുത്താലും കൈപ്പമംഗലം വേണ്ടെന്നാണ് ആര്‍.എസ്.പി നിലപാട്. പകരം വേണ്ടത് അമ്പലപ്പുഴ. ആലോചിച്ച് പറയാമെന്ന മറുപടിയില്‍ ആ ചര്‍ച്ചയും തുടരും. മുസ്‌ലിം ലീഗിന്റെ തിരുവമ്പാടി സിപി ജോണിനായി കോണ്‍ഗ്രസ് ഇപ്പോഴും ആവശ്യപ്പെടുന്നതായാണ് സൂചന. എന്നാല്‍ ലീഗ് വഴങ്ങുന്ന മട്ടില്ല. ഇന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയും നാളെ ഔദ്യോഗിക ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുമാണ് കോണ്‍ഗ്രസ് ശ്രമം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി തന്നെ മൂവാറ്റുപുഴ വിട്ടുകൊടുക്കാനാകില്ലെന്ന് പറയുകയുണ്ടായി. രണ്ട് ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയിലും ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകളില്‍ ധാരണയായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ജോസഫ് പക്ഷം പുതിയ ഫോര്‍മുല മുന്നോട്ടുവച്ചത്.

ഇന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമേയുണ്ടാകൂ. ജോസഫ് ഗ്രൂപ്പുമായി നാളെയാകും ഇനി കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച.ഏറ്റുമാനൂര്‍ കൂടി ഒടുവില്‍ വിട്ടുനല്‍കാന്‍ ജോസഫ് ഗ്രൂപ്പ് തയ്യാറായാല്‍ പേരാമ്പ്രയ്ക്ക് പുറമെ കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ പൂഞ്ഞാര്‍ രണ്ടിലൊരു സീറ്റ് കൂടി തിരിച്ചെടുത്ത് ചിലപ്പോള്‍ ഈ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കാനും സാധ്യതയുണ്ട്.

കാഞ്ഞിരപ്പള്ളി കോണ്‍ഗ്രസ് മത്സരിച്ചാല്‍ പൂഞ്ഞാര്‍ ജോസഫിന് അവസാന നിമിഷം വിട്ടുനല്‍കാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ ജോസഫ് വാഴയ്ക്കന്‍ പൂഞ്ഞാറിലോ കാഞ്ഞിരപ്പള്ളിയിലോ അവസാന നിമിഷം എത്താനുള്ള സാധ്യതയും തള്ളാനാകില്ല.ഇരിങ്ങാലക്കുട, തൊടുപുഴ, ഇടുക്കി, കോതമംഗലം, കുട്ടനാട്, കടുത്തുരുത്തി, ചങ്ങനാശ്ശേരി, തിരുവല്ല അല്ലെങ്കില്‍ റാന്നി ഈ സീറ്റില്‍ ഏറക്കുറേ സമവായമായിട്ടുണ്ട്. ഇതിന് പുറമെ ഒന്നോ ഏറിയാല്‍ രണ്ടോ സീറ്റുകള്‍ കൂടി അവര്‍ക്ക് ലഭിച്ചേക്കും.അങ്ങനെയെങ്കില്‍ കോട്ടയം ജില്ലയില്‍ ജോസഫ് ഗ്രൂപ്പിന് മൂന്നു സീറ്റും കോണ്‍ഗ്രസിന് അഞ്ച് സീറ്റുമാകും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close