മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും; വിദ്യാലയങ്ങള്‍ അടഞ്ഞുതന്നെ

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാം ഘട്ടത്തിലെത്തുമ്പോള്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് ഉടന്‍ പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്.
എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് സര്‍വീസുകളും ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ പക്ഷെ വ്യക്തതയായില്ല. കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നാണ് വിവരം. മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്കി വരുന്നത്. 31 ലക്ഷം േപര് രാജ്യത്ത് കോവിഡ് ബാധിതരായി. 57,000 പേര് മരിച്ചു. അണ്‍ലോക്ക് മൂന്നാം ഘട്ടത്തില്‍ ജിംനേഷ്യവും യോഗ സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.