INDIANEWSTop News

മെട്രോമാന്‍ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ഥി, സംസ്ഥാനത്ത് നടന്ന വികസന പദ്ധതികളുടെ ഗുണഫലമായി ഇ. ശ്രീധരന്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: ഇ. ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. മണ്ഡലത്തിന്റെ നഗരസ്വഭാവം പരിഗണിച്ച് ശ്രീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന. ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് നടന്ന വികസന പദ്ധതികളുടെ ഗുണഫലം ഏറ്റവും അധികം ലഭിച്ചിട്ടുള്ള പ്രദേശം എന്ന നിലയിലാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്. മെട്രോറെയും പാലാരിവട്ടം പാലം പുനര്‍ നിര്‍മാണവും പ്രചാരണത്തില്‍ അനുകൂലഘടകമാകുമെന്നാണ് പ്രാധമിക വിലയിരുത്തല്‍. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ കൊച്ചി മെട്രോ പദ്ധതി അവസാനിക്കുന്നത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. ശ്രീധരന്‍ മല്‍സരിച്ചാല്‍ മെട്രോയും പാലാരിവട്ടം പാലവും വികസന മാതൃകകളായി ഉയര്‍ത്തിക്കാണിക്കാനുമാകും. മണ്ഡലത്തിന്റെ നഗരസ്വഭാവവും, താഴേത്തട്ടില്‍ ബിജെപിക്കുള്ള സ്വാധീനവും അനുകൂലഘടകമാണ്. തൃപ്പൂണിത്തുറയിലെ വോട്ടര്‍മാരില്‍ നല്ലൊരു പങ്കും പാലാരിവട്ടം പാലത്തിന്റെ ഗുണഭോക്താക്കളാണ്. അതുകൊണ്ട് തന്നെ ഇ.ശ്രീധരന് മല്‍സരിക്കാന്‍ ഏറ്റവും അനുയോജ്യമായ മണ്ഡലം തൃപ്പൂണിത്തുറ ആണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം. ശ്രീധരനെ രംഗത്തിറക്കി വോട്ടുവിഹിതം അമ്പതിനായിരമെങ്കിലുമാക്കി നേടി മണ്ഡലം പിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. ബിജെപി വക്താവായ എം. ശിവശങ്കറിന്റെ പേരാണ് മുമ്പ് മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്. ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയാറാണെന്ന് ശ്രീധരന്‍ അറിയിച്ചിരുന്നു. ആദ്യഘട്ട ചര്‍ച്ചയില്‍ സ്വന്തം നാടായ പൊന്നാനിയില്‍ മല്‍സരിക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. പിന്നീട് പാലക്കാടും മലമ്പുഴയും തൃശൂരും ശ്രീധരന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും നഗരസ്വഭാവമുള്ള തൃപ്പൂണിത്തുറയില്‍ മല്‍സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close