INDIANEWSTrending

മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യം

ചെന്നൈ: മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് സാനിറ്ററി നാപ്കിനുകൾ സൗജന്യം. സി‌ എം‌ ആർ‌ എല്ലും റോട്ടറി ക്ലബ്ബും ജിയോ ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് ചെന്നൈയിലെ 39 മെട്രോ സ്റ്റേഷനുകളിലാണ് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി ലഭ്യമാക്കുന്നത്. വെൻഡിംഗ് മെഷീനുകൾ വഴിയാണ് സാനിറ്ററി നാപ്കിനുകൾ ലഭിക്കുക.

മെട്രോ സർവീസ് ഉപയോഗിച്ച് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്ന നിരവധി വനിതാ യാത്രക്കാർക്ക് ഇത് സഹായകമാകുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച തമിഴ്‌നാട് വ്യവസായ മന്ത്രി എം സി സമ്പത്ത് പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള വ്യവസായ മേഖലയിലെ 20,000 ത്തോളം വനിതാ തൊഴിലാളികൾക്കും ഇതേ സഹായം നൽകണമെന്ന് മന്ത്രി ജിയോ ഇന്ത്യയോട് അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close