KERALANEWS

മെട്രോ യാത്രാനിരക്കില്‍ ഇളവ് ഇന്നുകൂടി

കൊച്ചി: കോവിഡ് പശ്ചാതലത്തില്‍ പ്രഖ്യാപിച്ച ഇളവിന്റെ പ്രാബല്യം ഇന്നുകൂടി മാത്രം.മെട്രോ യാത്രാനിരക്കു നാളെ മുതല്‍ വീണ്ടും പഴയ രീതിയിലാകും.കോവിഡ് സാഹചര്യത്തില്‍ കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചിരുന്നു. പരമാവധി നിരക്ക് 60 ല്‍ നിന്ന് 50 ആയാണ് കുറച്ചത്. 20 രൂപയ്ക്ക് 5 സ്റ്റേഷനുകളിലേയ്ക്ക് യാത്ര ചെയ്യാവുന്ന നിലയില്‍ സ്ലാബുകളും പുനര്‍നിര്‍ണ്ണയിച്ചിരുന്നു.
നാളെ മുതല്‍ ആറ് സ്ലാബുകളില്‍ 10, 20, 30, 40, 50, 60 രൂപയായിരിക്കും നിരക്ക്.കൊച്ചി വണ്‍ കാര്‍ഡ് ഓഫറുകളും മെട്രോ പുനഃസ്ഥാപിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ക്ക് 20% ഇളവ് ലഭിക്കും. പ്രതിമാസ, ദ്വൈമാസ ട്രിപ് പാസുകളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. 60 ദിവസത്തേക്ക് 33 ശതമാനവും 30 ദിവസത്തേക്ക് 25 ശതമാനവുമാണ് ഇളവ്. വീക്ക് ഡേ, വീക്കെന്‍ഡ് പാസ് നിരക്ക് യഥാക്രമം 125, 120 രൂപ എന്ന നിലയിലാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close