INDIANEWSTop News

‘മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല’;അമിതാഭ് ബച്ചന് സര്‍ജറി,ആശങ്കയില്‍ ആരാധകര്‍

അത്ര മെച്ചമല്ല അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതി. സിനിമാരംഗത്ത് സജീവമാണെങ്കിലും ഒരുപാട് രോഗങ്ങളോട് മല്ലിട്ടാണ് ബിഗ് ബിയുടെ ജീവിതം മുന്നോട്ടുപോകുത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ വീണ്ടുമൊരു ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഒരുങ്ങുകയാണ് ബച്ചന്‍. കഴിഞ്ഞ ദിവസം ബച്ചന്‍ തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ അറിയിച്ചത്. ‘മെഡിക്കല്‍ കണ്ടീഷന്‍. സര്‍ജറി. എഴുതാനാവില്ല’-ബച്ചന്‍ കുറിച്ചു.

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അടുത്ത ദിവസം വരെ തിരക്കിലായിരുന്നു താരം. അതിനിടെ എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമിതാഭ് ബച്ചന് കോവിഡ് ബാധിച്ചിരുന്നു. നീണ്ട നാളത്തെ ചികിത്സക്കൊടുവിലാണ് താരം രോഗമുക്തി നേടിയത്. അതിന് പിന്നാലെ താരം സിനിമയില്‍ സജീവമായിരുന്നു. ഇപ്പോള്‍ അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് താരം. കഴിഞ്ഞ വര്‍ഷമാണ് അജയ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ബിഗ് ബി പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close