KERALA

മെറിന്റെ മരണം ബാക്കിയാക്കിയത് …

അച്ഛന്‍ അമ്മയെ കൊന്നപ്പോള്‍ ഒരു നിമിഷം കൊണ്ട് അനാഥയും കൊലപാതകിയുടെ മകളും ആയി മാറേണ്ടിവന്ന ഒരു രണ്ടു വയസ്സുകാരിയുണ്ട്. മകളെ പ്രതീക്ഷയോടെ വിവാഹം ചെയ്തയച്ചതിനുശേഷം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ അവര്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെടുമ്പോള്‍ ഉള്ളുലഞ്ഞു നില്‍ക്കുന്ന മാതാപിതാക്കളുണ്ട്. ചൊവ്വാഴ്ച 17 ഓളം തവണ കുത്തി പരിക്കേല്‍പ്പിച്ചിട്ടും മതിയാകാതെ അവളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയപ്പോഴും അവള്‍ പറഞ്ഞത് തന്റെ മകളെക്കുറിച്ചുതന്നെയാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം തന്നെ മെറിന്റെയും ഭര്‍ത്താവായ നെവിന്റെയും ജീവിതത്തില്‍ താളപ്പിഴകള്‍ തുടങ്ങിയിരുന്നു.

വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. 2018ല്‍ മെറിനെ കൊന്ന് സ്വയം ജീവനൊടുക്കുമെന്ന് നെവീന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കോറല്‍ സ്പ്രിങ്സ് പൊലീസ് എത്തിയിരുന്നു. അന്ന് നെവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗ്യാസ് സ്റ്റേഷനില്‍ കാഷ്യറായും പിന്നീട് മക്ഡൊണാള്‍ഡ്സില്‍ ജീവനക്കാരനായും ജോലിയെടുത്തു. മെറിനാകട്ടെ മകളെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. താംപയെന്ന സ്ഥലത്തേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു മെറിന്‍. നെവിന്റെ സമീപനത്തില്‍ മെറിന്‍ അസ്വസ്ഥയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
പിറവം മരങ്ങാട്ടില്‍ കുടുംബാംഗമായ ജോയിയുടേയും മേഴ്‌സിയുടേയും മൂത്ത മകളാണ് മെറിന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു.

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മെറിന്‍ വീട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകള്‍ നോറയുടെ കുസൃതികള്‍ കണ്ടു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാര്‍ത്ത എത്തി. അപ്രതീക്ഷിത വേര്‍പാടില്‍ തരിച്ചു നില്‍ക്കുകയാണ് വീടും നാടും.പഠനത്തിനു പെരുമാറ്റത്തിലും മുന്‍നിരയിലായിരുന്നു.അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ പറയുന്നത് അവള്‍ ഒരു മാലാഖയായിരുന്നെന്നാണ്. ആകമണത്തിന് ശേഷം നെവിനും സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അറസ്റ്റ് ചെയ്‌തെങ്കിലും നെവിന്‍ ചികിത്സയിലാണ്. കുടുംബകലഹവും അതു വളര്‍ന്നുണ്ടായ പകയുമാണ് ഈ സംഭവത്തിനു പിന്നില്‍. ഈ സംഭവത്തോടെ അനാഥയായത് അവരുടെ മകളായ നോറയാണ്. മരണസമയത്തും മെറിന്റെ വേദനയും സ്വന്തം കുഞ്ഞുമാത്രമായിരുന്നു.


Tags
Show More

Related Articles

Back to top button
Close