KERALANEWS

മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

ഫ്‌ളോറിഡ: ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. സംസ്‌കാരം അമേരിക്കയില്‍ത്തന്നെ നടത്താനാണ് തീരുമാനം. മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തതിനാലാണിത്. അടുത്ത ശനിയാഴ്ചയാണ് സംസ്‌കാരം. തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മെറിന്റെ മരണമൊഴി. മെറിനെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തക മിനിമോള്‍ ചെറിയമാക്കല്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കന്‍ പൊലീസിന്റെ പിടിയിലാണ്. സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സ് ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായിരുന്ന മെറിന്‍ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാര്‍ക്കിങ് ലോട്ടില്‍ വെച്ച് ഭര്‍ത്താവ് നിവിന്‍ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും.

Tags
Show More

Related Articles

Back to top button
Close