SPORTS

മെസിയെ റാഞ്ചാനൊരുങ്ങി ക്ലബ്ബുകള്‍

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ റാഞ്ചാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്‌സലോണ ബോര്‍ഡുമായി അത്ര മികച്ച ബന്ധത്തിലല്ലാത്ത മെസി, ബയേണ്‍ മ്യൂണിക്കിനെതിരായ ക്ലബ്ബിന്റെ ദയനീയ പരാജയത്തില്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ക്ലബ്ബിന്റെ നേതൃത്വത്തിനെതിരെ തിരിഞ്ഞ താരം ഇലക്ഷന്‍ നടത്തണമെന്നും ക്ലബ്ബിന്റെ ഇതിഹാസ താരമായ സാവിയെ തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ടു വരണമെന്നും ബോര്‍ഡിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇതിന് ബോര്‍ഡ് തയ്യാറായില്ലെങ്കില്‍ ഇത്തവണ ടീം വിടാന്‍ മെസി തീരുമാനിച്ചേക്കും.അതേ സമയം ബാഴ്‌സലോണയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ മുതലെടുത്ത് മെസിയെ തങ്ങള്‍ക്കൊപ്പമെത്തിക്കാനാണ് മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നത്. മെസിയെ ടീമിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത സീസണില്‍ തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് ക്ലബ്ബ് കരുതുന്നത്.മുന്‍ ബാഴ്‌സലോണ പരിശീലകനും മെസിയുമായി മികച്ച അടുപ്പവുമുള്ള, തങ്ങളുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള വഴി മെസിയെ റാഞ്ചാമെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി കരുതുന്നത്. എന്നാല്‍ വമ്പന്‍ തുക റിലീസ് ക്ലോസുള്ള മെസിയെ, ബാഴ്‌സലോണയുടെ അനുവാദമില്ലാതെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിയില്ല. നിലവില്‍ സിറ്റിക്ക് മുന്നില്‍ മെസിയെ സ്വന്തമാക്കാനുള്ള വഴി, മെസി ടീം വിടാന്‍ ബാഴ്‌സലോണയ്ക്ക് അപേക്ഷ നല്‍കുകയാണ്. ഇത് സംഭവിച്ചില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു സീസണിലെങ്കിലും താരം അവിടെ തുടരും.

Tags
Show More

Related Articles

Back to top button
Close