
ന്യൂഡൽഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്ന വ്യാപാരി മെഹുൾ ചോക്സി എവിടേയെന്നത് ഇന്നും ചോദ്യചിഹനംമായി മാറിരിക്കുന്നു. ഇന്ത്യ വിട്ട് ചേക്കേറിയ ആന്റിഗ്വയിൽ മെഹുൾ ചോക്സിയെ കാണാനില്ല എന്ന വാർത്തകളെ തുടർന്ന് ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായാണ് റിപ്പോർട്ടുകൾ. പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അമ്മാവനാണ് മെഹുൾ. പഞ്ചാബ് സിന്ധ് ബാങ്കിൽ നിന്ന് മെഹുൾ ചോക്സി വായ്പ എടുത്ത വിവരവും പിന്നീട് പുറത്തുവന്നിരുന്നു. മെഹുൾ ചോക്സി എവിടേയെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നതായി പൊലീസ് കമ്മീഷണർ അറ്റ്ലി റോഡ്നി പറഞ്ഞു.
മെഹുൾ ചോക്സിയെ കാണാനില്ല എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ചയാണ് അവസാനമായി മെഹുൾ ചോക്സിയെ കണ്ടത്. കരീബിയൻ ദ്വീപിൽ ബിസിനസുകാരൻ വാഹനം ഓടിച്ചുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെഹുൾ ചോക്സിയുടെ വാഹനം കണ്ടെത്തിയെങ്കിലും ബിസിനസുകാരനെ കണ്ടെത്താൻ സാധിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ.മെഹുൾ ചോക്സിയും അദ്ദേഹത്തിന്റെ സ്ഥാപനവും ചേർന്ന്് വിവിധ ബാങ്ക് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ബാങ്ക് തട്ടിപ്പ് നടത്തി എന്നതാണ് കേസ്. കള്ളപ്പണ്ണം വെളുപ്പിക്കൽ നയം അനുസരിച്ച് ഇദ്ദേഹത്തിന്റെ 14.45 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. രാജ്യം വിട്ട മെഹുൾ ചോക്സി 2017ലാണ് ആന്റിഗ്വയുടെ പൗരത്വം സ്വീകരിച്ചത്. നിക്ഷേപത്തിന്റെ മറവിലാണ് പൗരത്വം സ്വീകരിച്ചത്.