INSIGHT

മേനോനെ മറന്ന മലയാള സിനിമ

ശാന്തിവിള ദിനേശ്
ചരിത്രത്തില്‍ ഇടം പിടിക്കാതെ വിസ്മൃതിയില്‍ ആയിപ്പോകുന്ന പ്രശസ്തരായ ഒരു പാട് ഹതഭാഗ്യരുണ്ട് ഈ നാട്ടില്‍ …….!
മീഡിയകളുടെ കണ്ണില്‍പ്പെടാത്ത ….. സ്വയം പ്രമോട്ട് ചെയ്യാത്ത …… ജീവിതത്തില്‍ ഒതുങ്ങിക്കഴിയുന്ന …… മീഡിയ മാനിയ ഇല്ലാത്ത ഒരുപാടു പേരുണ്ട് ഓര്‍മ്മകളില്‍ നിന്ന് തമസ്‌കരിക്കപ്പെട്ടവരായി ……..!
ഇവര്‍ നല്‍കിയ സംഭാവനകളെപ്പറ്റി പില്‍ക്കാലത്ത് അറിയുമ്പോഴാണ് ചരിത്രം എത്ര ക്രൂരമായാണ് ചിലരോട് മറവി അഭിനയിക്കുന്നതെന്ന സത്യം അറിയുന്നത്………!
മലയാള സിനിമ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത മനുഷ്യനായിരുന്നു ബഹുമുഖ പ്രതിഭയായിരുന്ന കെ.എം.കെ. മേനോന്‍…….!

കെ എം കെ മേനോൻ
ഭാരതി മേനോൻ

ആരാ കെ എം കെ മേനോന്‍ ?
ഇന്ന് സിനിമയുടെ ഭാരം മുഴുവന്‍ ചുമലിലേറ്റി നടക്കുന്നു എന്ന് ഭാവിക്കുന്ന എത്ര പേര്‍ക്കറിയാം മേനോനെപ്പോലുള്ളവരെ ? കേരളത്തിലെ അഞ്ചാമത്തെ ഫിലിം സ്റ്റുഡിയോയായ ശ്രീകൃഷ്ണാ സ്റ്റുഡിയോയുടെ സ്ഥാപകനാണ് കെ എം കെ മേനോന്‍ …….! തിരുവനന്തപുരത്തിനടുത്ത് കുളത്തൂരില്‍ 1952 ലാണ് മേനോന്‍ ശ്രീകൃഷ്ണ സ്റ്റുഡിയോ സ്ഥാപിച്ചത്……! ആദ്യ ചിത്രം ‘ സല്ലിമല്ലി ‘ സിംഹള ഭാഷയില്‍ …….! പിന്നാലെ കെ.ബാലകൃഷ്ണന്റെ ‘ത്യാഗസീമ ‘……
അടുത്തത് കലാനിലയം കൃഷ്ണന്‍ നായരുടെ ‘നൂറു രൂപ നോട്ട് ‘ …….! അടുത്തത് ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ തുടങ്ങിയ ആലുവ കേരള കോ- ഓപ്പറേറ്റീവ് സിനി സൊസൈറ്റിയുടെ ‘കെടാവിളക്ക് ‘ …….!
(ഈ സൊസൈറ്റിയാണ് പിന്നീട് ആലുവയില്‍ അജന്ത സ്റ്റുഡിയോ സ്ഥാപിച്ചത്…..! )
ശ്രീകൃഷ്ണ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച നാലു സിനിമയും പൂര്‍ത്തിയാകാതെ പോയി …….! ഇവയില്‍ രണ്ടു സിനിമകളില്‍ സത്യനായിരുന്നു അഭിനയിച്ചത് ……..!
ഒറ്റ ഷൂട്ടിംഗ് ഫ്‌ളോര്‍ മാത്രമുണ്ടായിരുന്ന സ്റ്റുഡിയോ തീപിടിച്ച് നശിച്ചതോടെ ശ്രീകൃഷ്ണ സ്റ്റുഡിയോ അവസാനിച്ചു………!
ആ സ്ഥലത്താണ് ഇന്ന് പ്രശസ്തമായ സര്‍ക്കാരിന്റെ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്…….!
ഇതു കൊണ്ടൊന്നും മേനോന്റെ സിനിമ കമ്പം അവസാനിച്ചില്ല……. അദ്ദേഹം പിന്നെയും സിനിമകള്‍ നിര്‍മ്മിച്ചു ….. 13 എണ്ണം ……. 8 സിംഹള …… 4 മലയാളം …… ഒരു തമിഴ് ……..! തലസ്ഥാനത്ത് നാല് തിയറ്ററുകളും പണിതു സിനിമ രംഗത്ത് ഉറച്ചു നിന്നു മേനോന്‍ …….!
തിരുവിതാംകൂര്‍ പോലീസില്‍ ഉടജ ആയിരുന്ന കൃഷ്ണ മേനോന്റെ മകനാണ് കെ എം കെ മേനോന്‍ ……..
ചന്ദ്രിക എന്ന ചിത്രത്തില്‍ നായികയായ ഭാരതി മേനോനെ വിവാഹം കഴിച്ചു………
ഇവരുടെ മൂത്തപുത്രനാണ് ഒരു കാലത്ത് യുവജനങ്ങളുടെ റൊമാന്റിക് നായകനായിരുന്ന രവികുമാര്‍ ……..!
പിന്നൊരു മകള്‍ – തേജോമയി……!
തുടരെത്തുടരെ അഞ്ചു തവണ ഹൃദയസ്തംഭനം ഉണ്ടായതോടെ മേനോന്‍ മദിരാശിയിലെ വീട്ടില്‍ തളയ്ക്കപ്പെട്ടു……!
1982 ഫെബ്രുവരി 6 ന് ഭാര്യയും മകനും മകളും മരുമകള്‍ സിനിമാ താരം സുമിത്രയുമായി ഭാരതി മേനോന്റെ കോയമ്പത്തൂരില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ പോകാനായി ചെന്നൈ സെന്‍ട്രലില്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ 62ാം വയസ്സില്‍ ആറാമത്തെ അറ്റാക്കിന് കീഴടങ്ങി കെ എം കെ മേനോന്‍ ………

പ്രേം നസീർ, ഭാരതി മാേനോന്‍
നഗരമേ നന്ദി എന്ന സിനിമയില്‍

Tags
Show More

Related Articles

Back to top button
Close