Breaking NewsKERALANEWS

മൈനാഗപ്പള്ളി പഞ്ചായത്ത്‌ വൻ ക്രമക്കേടുകളുടെ കോട്ട ആയി മാറുന്നെന്ന് ബിജെപി; നിയമപരമായും രാഷ്ട്രീയമായും നേരിടാനും തീരുമാനം

കൊല്ലം: മൈനാ​ഗപ്പള്ളി ​ഗ്രാമപഞ്ചായത്തിൽ നിയനങ്ങളിൽ വൻ ക്രമക്കേടെന്ന പരാതിയുമായി ബിജെപി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒഴിവുകളിലേക്ക് പത്രപരസ്യം നൽകിയതിന് പിന്നാലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുന്നേ ഈ തസ്തികകളിലേക്ക് നിയമനം നടത്തി എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി മൈനാ​ഗപ്പള്ളി പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിനോയ് ജോർജ്ജും മഹിളാ മോർച്ച പ്രസിഡന്റ് സബിത ക്ലീറ്റസും ജില്ലാ കളക്ടർക്ക് പരാതി നൽകി.

ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22 എന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, 17-ാം തീയതി തന്നെ ഈ തസ്തികകളിലേക്ക് നിയമനം നടത്തി എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

പഞ്ചായത്ത് ഭരണസമിതിയുടെ തന്നിഷ്ടത്തിന് നടത്തുന്ന നിയമനമാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, അർഹരായവർക്ക് അപേക്ഷ സമർക്കാൻ പോലും കഴിയുന്നതിന് മുന്നേ സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ചെയ്തതെന്നും ഇവർ ആരോപിക്കുന്നു. ഈ കള്ള കളിക്ക് എതിരെ ബിജെപി മൈനാഗപ്പള്ളി തെക്ക് ഏരിയ സമിതിയും മൈനാഗപ്പള്ളി മഹിളാ മോർച്ചയും നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ബിജെപി മൈനാഗപ്പള്ളി പഞ്ചായത്ത്‌ സമിതി അധ്യക്ഷൻ ബിനോയ്‌ ജോർജ് അധ്യക്ഷതവഹിച്ചു. മഹിളാ മോർച്ച പ്രസിഡന്റ് സബിത ക്ളീറ്റ്സ്, പി. അരവിന്ദൻ പിള്ള, ശ്രീജിത്ത്‌. മിനി, എ സന്ധ്യ റാണി, ഗിരിജ, വി മഹേഷ്‌, വിഅനിൽ വട്ടത്തറ, ശോഭ വിനോദ്, അമ്പിളി ടീച്ചർ, മണിയമ്മാൾ എന്നിവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close