അമേരിക്ക:അമേരിക്കയിലെ മൊഡേണ കമ്പനി വികസിപ്പിക്കുന്ന കോവിഡ് വാക്സീന്‍ പ്രായമായവരില്‍ സുരക്ഷിതവും ശക്തവുമായ പ്രതിരോധ പ്രതികരണമാണ് ഉളവാക്കിയതെന്ന് പഠനങ്ങള്‍. യുവാക്കളില്‍ ഉണ്ടാകുന്നതിന് സമാനമായി, വൈറസിനെ നിര്‍വീര്യമാക്കുന്ന തോതിലുള്ള ആന്റിബോഡികള്‍ പ്രായമായവരുടെ ശരീരത്തിലും വാക്സീന്‍ മൂലം ഉണ്ടായെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി.
ഉയര്‍ന്ന ഡോസിലെ ഫ്ളൂ ഷോട്ടുകള്‍ക്ക് സമാനമായ പാര്‍ശ്വഫലങ്ങള്‍ മാത്രമേ വാക്സീന്‍ മൂലം പ്രായമായവരിലുണ്ടായുള്ളൂ എന്നും പരീക്ഷണഫലങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രായമാകുന്നതോടെ പ്രതിരോധ ശേഷി ക്ഷയിക്കുമെന്നതിനാല്‍ പഠനഫലം പ്രതീക്ഷ പകരുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അറ്റ്ലാന്റ എമോറി സര്‍വകലാശാലയിലെ ഡോ. ഇവാന്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു.56 മുതല്‍ 70 വയസ്സ് വരെയും 71നു മുകളിലുമുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. 18 മുതല്‍ 55 വയസ്സ് വരെ പ്രായമായവരില്‍ നടത്തിയ മൊഡേണയുടെ ഒന്നാം ഘട്ട പരീക്ഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്.
25 മൈക്രോഗ്രാമും 100 മൈക്രോഗ്രാമും വീതമുള്ള രണ്ട് ഡോസുകളിലെ മൊഡേര്‍ണ വാക്സീനാണ് 28 ദിവസത്തെ ഇടവേളയില്‍ പ്രായമായവരില്‍ പരീക്ഷിച്ചത്.നിലവില്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തില്‍ മൊഡേണ ഉയര്‍ന്ന ഡോസ് വാക്സീന്‍ പരീക്ഷിക്കുന്നുണ്ട്. മൊഡേര്‍ണ വാക്സീല്‍ പരിക്ഷിക്കുന്നവരുല്‍ തലവേദന, ക്ഷീണം, ശരീര വേദന, വിറയല്‍, കുത്തിവയ്പ്പെടുത്ത ഇടത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവയൊന്നും ഗുരുതരമായ നിലയില്‍ ആയിരുന്നില്ല. എന്നാല്‍ രണ്ട് കേസുകളില്‍ അല്‍പം തീവ്രമായ പ്രതികരണം വോളന്റിയര്‍മാരിലുണ്ടായി.ഒരാള്‍ക്ക് 102.2 ഡിഗ്രിയില്‍ ഉയര്‍ന്ന പനി ചെറിയ ഡോസ് വാക്സീന്‍ നല്‍കിയ ശേഷമുണ്ടായി. മറ്റൊരാള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങളെ താത്ക്കാലികമായി ബാധിക്കുന്ന തരത്തില്‍ ക്ഷീണമുണ്ടായി. വാക്സീന്‍ നല്‍കിയ ശേഷം ഉടനെ തന്നെ ഉണ്ടായ ഇത്തരം പാര്‍ശ്വഫലങ്ങള്‍ പെട്ടെന്ന് മാറുകയും ചെയ്തു. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുള്ള 11 വാക്സീനുകളിലൊന്നാണ് മൊഡേണയുടേത്