INDIANEWS

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും എതിരെ ആരോപണവുമായി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: രണ്ടാഴ്ചയായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്നെ കേന്ദ്രികരിച്ച് നിരവധി ആരോപണങ്ങളാണ് ദിനം പ്രതി ഉയര്‍ന്നു വരുന്നത്. കര്‍ഷകര്‍ പിസ്സ കഴിച്ചതിന്റെ ആരോപണം താത്ക്കാലികമായി ക്ഷമിച്ചിരിക്കുമ്പോള്‍ മൊബൈല്‍ കമ്പനികളായ വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് റിലയന്‍സ് ജിയോ ആണ്.

കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയ (വി ഐ)യും നിയമവിരുദ്ധമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനായി പ്രചാരണം നടത്തുന്നതായാണ് റിലയന്‍സ് ജിയോ ആരോപിക്കുന്നത്.ഇതിനെതിരെ ടലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)ക്കാണ് ജിയോ പരാതി നല്‍കിയിട്ടുമുണ്ട്.കാര്‍ഷിക നിയമങ്ങള്‍കൊണ്ട് ഗുണം ലഭിക്കുന്നത് റിലയന്‍സിന് ആണെന്ന് എയര്‍ടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയില്‍ പറയുന്നു.പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തില്‍ ചിത്രങ്ങളും ഡിസംബര്‍ പത്തിന് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു. നേരത്തെ, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close