Covid UpdatesKERALANEWS

മൊബൈൽ റീചാർജിനും റിപ്പയറിനും ബുദ്ധിമുട്ട്; അവശ്യസാധനങ്ങളുടെ പട്ടികയിൽ പെടുത്തി കടകൾ തുറക്കാൻ അനുമതി തേടി മൊബൈൽഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് കടകൾ അടച്ചത് മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നെന്ന് കാണിച്ച് കടകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് നിവേദനം നൽകി മൊബൈൽഫോൺ ടെക്‌നീഷൻസ് അസോസിയേഷൻ. മൊബൈല്‍ ഫോണ്‍ കടകള്‍ അടച്ചത് റിപ്പയറിംഗിനും, ചാര്‍ജര്‍, ഹെഡ് സെറ്റ് പോലുള്ളവ വാങ്ങാനും റീചാര്‍ജിനും ബുദ്ധിമുട്ടുണ്ടാക്കുന്നു, അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നതാണ് ആവശ്യം.

ഓൺലൈൻ റീചാർജ് തുടങ്ങിയ ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമായ മാർഗ്ഗമല്ല. മുതിർന്നവർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും മറ്റും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ലോക്ക്ഡൗൺ സമയത്ത് ഉപയോഗിക്കുന്ന ഫോൺ/ സിസ്റ്റം കേടാവുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഈ സാഹചര്യത്തില്‍ അവശ്യ വസ്തുക്കളുടെ ഇനത്തില്‍ ഉൾപ്പെടുത്തി മൊബൈല്‍ഫോണ്‍ റിപ്പയറിംഗ് സെന്‍ററുകളും സ്പെയര്‍പാര്‍ട്സ് കടകളും തുറക്കാന്‍ അനുമതി വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ഇലക്ട്രിക്ക് ഷോപ്പുകള്‍ക്കും മറ്റും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് പോലെ തന്നെ മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മൈബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close