INDIANEWS

മോദിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍

ന്യൂഡല്‍ഹി: എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പ്രമുഖരാണ് മോദിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയത്. പിറന്നാള്‍ ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ നേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടി നല്‍കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹന്‍ലാലുമായി സന്തോഷം പങ്കുവെച്ചത്. ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിയ്ക്ക് പിറന്നാള്‍ ആശംസകള്‍. മുന്നോട്ടുള്ള വര്‍ഷങ്ങള്‍ സന്തോഷകരവും ആരോഗ്യകരവുമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു’. മോദിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ 70-ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തെത്തിയത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ചലച്ചിത്ര താരം മഹേഷ് ബാബു, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close