INDIATop News

മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; സംഭാവന ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്‌റ്റോകറന്‍സി വഴി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ അനുയായികളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകള്‍ മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ട്വിറ്റര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയില്‍ പെട്ടതോടെ, അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.”ഞങ്ങള്‍ സ്ഥിതിഗതികള്‍ സജീവമായി അന്വേഷിക്കുന്നു. കൂടുതല്‍ അക്കൗണ്ടുകളെ ഇത് ബാധിച്ചിട്ടുണ്ടോ എന്ന് നിലവില്‍ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല,” ഒരു ട്വിറ്റര്‍ വക്താവ് ഇമെയില്‍ ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് -19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റില്‍ പറയുന്നത്.ജൂലൈയില്‍ നിരവധി പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷമാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ അക്കൗണ്ട് 25 ലക്ഷത്തിലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, എലോണ്‍ മസ്‌ക് എന്നിവരുടെയെല്ലാം ട്വിറ്റര്‍ അക്കൗണ്ട് നേരത്തേ ഹാക്ക് ചെയ്യപ്പെടുകയും ഡിജിറ്റല്‍ കറന്‍സി അഭ്യര്‍ത്ഥിക്കാന്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Back to top button
Close