INDIANEWS

മോദി ഇഡ്ഡലി, നാലെണ്ണം പത്തുരൂപ

കൊയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ പല വ്യത്യസ്തകളും കൊണ്ടു വരുന്നവരാണ് തമിഴ്‌നാട്ടുകാര്‍. ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ല. തെരഞ്ഞെടുപ്പില്‍ മിന്നിക്കാന്‍ വ്യത്യസ്ത വഴി ഇക്കുറി സ്വീകരിച്ചിരിക്കുന്നത് ബിജെപി ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഇഡ്ഡലി പുറത്തിറക്കി തമിഴ്‌നാട് ബിജെപി നേതാവ്. പാര്‍ട്ടി പ്രചരണ നേത്യത്വത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷാണു മോദി ഇഡ്ഡലികള്‍ പുറത്തിറക്കുന്നത്.നാല് ഇഡ്ഡലികള്‍ അടങ്ങിയ ഒരു സെറ്റ് മോദി ഇഡ്ഡലിക്കു പത്തു രൂപയാണു വില. സേലത്താണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് മോദിയുടെയും മഹേഷിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു.താമരവീരന്‍ മഹേഷ് പുറത്തിറക്കുന്ന മോദി ഇഡ്ഡലിക്ക് നാലെണ്ണത്തിനു പത്തുരൂപ എന്നാണു ബോര്‍ഡുകളില്‍ പറയുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വദേശമാണു സേലം. പ്രതിദിനം 40,000 ഇഡ്ഡലികള്‍ വില്‍ക്കാന്‍ മഹേഷ് പദ്ധതിയിടുന്നു.തമിഴ്‌നാട്ടിലെ മറ്റ് 22 ഇടങ്ങളില്‍കൂടി ഇത്തരത്തില്‍ ഇഡ്ഡലി വില്‍പ്പന ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നു ബിജെപി തമിഴ്‌നാട് സെക്രട്ടറി ഭരത് ആര്‍. ബാലസുബ്രഹ്‌മണ്യം പറയുന്നു. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു പാര്‍ട്ടിയുടെ പദ്ധതി.

Tags
Show More

Related Articles

Back to top button
Close