Breaking NewsKERALANEWSTop News

മോദി മന്ത്രിസഭക്ക് ഇനി യുവത്വത്തിന്റെ ശക്തി; 77 അം​ഗ മന്ത്രിസഭയിൽ 36 പുതുമുഖങ്ങൾ; പുതിയ മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനസംഘടനയിൽ കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത് 36 പുതുമുഖങ്ങൾ. ഏഴ് സഹമന്ത്രിമാരെ കാബിനറ്റ് മന്ത്രിമാരായി ഉയർത്തി. ഇതോടെ 43 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരും അധികാരമേറ്റതോടെ മോദി മന്ത്രിസഭയിൽ മന്ത്രിമാരുടെ എണ്ണം 77 ആയി. നിലവിലെ മന്ത്രിസഭയിൽനിന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധൻ, വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ എന്നിവരടക്കം 11 പേർക്ക് അധികാരം വിട്ടൊഴിയേണ്ടി വന്നു.

പുതിയ മന്ത്രിമാർ ഇവരാണ്:

സത്യപ്രതിജ്ഞ ചെയ്ത കാബിനറ്റ് മന്ത്രിമാർ (15): നാരായൺ റാണെ, സർബാനന്ദ സോനോവാൾ, ഡോ. വീരേന്ദ്രകുമാർ, ജ്യോതിരാദിത്യ സിന്ധ്യ, രാമചന്ദ്രപ്രസാദ് സിങ്‌, അശ്വിനി വൈഭവ്, പശുപതികുമാർ പരസ്, ഭൂപേന്ദർ യാദവ്, കിരൺ റിജിജു, ആർ.കെ. സിങ്‌, ഹർദീപ് സിങ്‌ പുരി, മൻസുഖ് മണ്ഡവ്യ, പുരുഷോത്തം രൂപാല, ജി. കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ.

സഹമന്ത്രിമാർ (28): പങ്കജ് ചൗധരി, അനുപ്രിയ പട്ടേൽ, പ്രൊഫ. എസ്.പി. സിങ്‌ ബാഘൽ, രാജീവ് ചന്ദ്രശേഖർ, ശോഭ കരന്തലജെ, ഭാനു പ്രതാപ് സിങ്‌ വർമ, ദർശന വിക്രം ജർദോഷ്, മീനാക്ഷി ലേഖി, അന്നപൂർണ ദേവി, എ. നാരായണ സ്വാമി, കൗശൽ കിഷോർ, അജയ് ഭട്ട്, ബി.എൽ. വർമ, അജയ്‌കുമാർ, ചൗഹാൻ ദേവുസിൻഹ്, ഭഗവന്ത് ഖൂബ, കപിൽ മൊറേശ്വർ പട്ടീൽ, പ്രതിമാ ഭൗമിക്, ഡോ. സുഭാഷ് സർകാർ, ഡോ. ഭഗവത് കിഷൻ റാവു കാരാഡ്, ഡോ. രാജ്കുമാർ രഞ്ജൻ സിങ്‌, ഡോ. ഭാരതി പ്രവീൺ പവാർ, ബിശ്വേശ്വർ ടുഡു, ശന്തനു ഠാക്കൂർ, ഡോ. മുൻജപാര മഹേന്ദ്രഭായി, ജോൺ ബർള, ഡോ. എൽ. മുരുഗൻ, നിസിത് പ്രാമാണിക്.

വകുപ്പുകൾ ഇങ്ങനെ

പുതിയ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. പ്രതിരോധം, ആഭ്യന്തരം, ഗതാഗതം, ധനകാര്യം, കൃഷി, വിദേശകാര്യം, സാമൂഹികക്ഷേമം, വാണിജ്യം, ന്യൂനപക്ഷം, ജലശക്തി എന്നീ വകുപ്പുകളിൽ മാറ്റമില്ല. നിലവിലെ മുതിർന്ന മന്ത്രിമാർതന്നെ ഈ വകുപ്പുകൾ കൈകാര്യം ചെയ്യും. എന്നാൽ, റെയിൽവേക്ക് പുതിയ മന്ത്രിയായി. വിദേശകാര്യ വകുപ്പിൽ വി. മുരളീധരനുപുറമേ, മീനാക്ഷി ലേഖി, ഡോ. രാജ്കുമാർ രഞ്ജൻ സിങ്‌ എന്നിവർ സഹമന്ത്രിമാരായി. രാജീവ് ചന്ദ്രശേഖറിന് വൈദഗ്ധ്യവികസനം, ഇലക്‌ട്രോണിക്സ്, ഐ.ടി. എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്.

പുതുതായി കേന്ദ്രസർക്കാർ രൂപവത്‌കരിച്ച സഹകരണ വകുപ്പ് അമിത്ഷാ കൈകാര്യം ചെയ്യും. ആഭ്യന്തരമന്ത്രാലയത്തിനു പുറമേയാണ് അമിത്ഷായ്ക്ക് സഹകരണ മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതോടെ രാഷ്ട്രീയലക്ഷ്യങ്ങൾ പിന്നിലുള്ള സഹകരണമന്ത്രാലയം മോദിമന്ത്രിസഭയിലെ പ്രധാനവകുപ്പായി മാറുമെന്നാണ് സൂചന.

ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ വ്യോമയാന മന്ത്രി. ഹർദീപ് സിങ്‌ പുരി അധികചുമതലയായി വഹിച്ചിരുന്ന മന്ത്രാലയം സ്വതന്ത്രമാക്കി സിന്ധ്യക്ക് നൽകി. രമേശ് പൊഖ്രിയാൽ മന്ത്രിസ്ഥാനമൊഴിഞ്ഞ വിദ്യാഭ്യാസ വകുപ്പ് ധർമേന്ദ്രപ്രധാന് നൽകി. പ്രധാൻ കൈകാര്യം ചെയ്തിരുന്ന പെട്രോളിയം വകുപ്പ് ഹർദീപ് സിങ്‌ പുരിക്ക് നൽകി. ഡോ. ഹർഷ്‌വർധൻ നയിച്ച ആരോഗ്യമന്ത്രാലയം മൻസൂഖ് മണ്ഡവ്യയും പ്രകാശ് ജാവഡേക്കറിന്റെ വകുപ്പുകളായ വനം-പരിസ്ഥിതി ഭൂപേന്ദർ യാദവും ഘനവ്യവസായം ഡോ. മഹേന്ദ് നാഥ് പാണ്ഡെയും കൈകാര്യം ചെയ്യും. സദാനന്ദഗൗഡ മന്ത്രിയായിരുന്ന രാസവളംവകുപ്പ് മണ്ഡവ്യക്കും സന്തോഷ് ഗംഗേവാറിന്റെ തൊഴിൽവകുപ്പ് ഭൂപേന്ദർ യാദവിനും ഇതിനുപുറമേ നൽകിയിട്ടുണ്ട്. ജാവഡേക്കർ നേതൃത്വംനൽകിയിരുന്ന പ്രധാന വകുപ്പായ വാർത്താവിതരണത്തിന് അനുരാഗ് സിങ്‌ ഠാക്കൂറാണ് മന്ത്രി.

നാരായൺ റാണെയാണ് പുതിയ ചെറുകിട വ്യവസായ വകുപ്പ് മന്ത്രി. നിതിൻ ഗഡ്കരി വഹിച്ചിരുന്ന ഷിപ്പിങ്‌ മന്ത്രാലയം സർബാനന്ദ് സോനോവാളിന് നൽകി. ആയുഷ് മന്ത്രാലയവും സോനോവാളിനാണ്. തവർ ചന്ദ് ഗഹ്‌ലോത്‌ കർണാടക ഗവർണറാകാൻ രാജിവെച്ച ഒഴിവിൽ ഡോ. വീരേന്ദ്രകുമാർ സാമൂഹികനീതി മന്ത്രിയാകും. സ്മൃതി ഇറാനിക്ക് ടെക്‌സ്റ്റൈൽസ് മന്ത്രാലയം നഷ്ടമായി. വാണിജ്യമന്ത്രി പീയൂഷ് ഗോയലിന് അധികചുമതലയായി ടെക്‌സ്റ്റൈൽസ് നൽകി. ഗിരിരാജ് സിങ്ങാണ് പുതിയ ഗ്രാമീണവകുപ്പ് മന്ത്രി. രാമചന്ദ്ര പ്രസാദ് സിങ്‌ സ്റ്റീൽ മന്ത്രിയായി. പീയൂഷ് ഗോയൽ അധിക ചുമതലയായി വഹിച്ചിരുന്ന റെയിൽവേ പുതിയ മന്ത്രി അശ്വനി വൈഷ്ണവിനാണ് നൽകിയത്. രവിശങ്കർ പ്രസാദ് കൈകാര്യംചെയ്ത ഐ.ടി., കമ്യൂണിക്കേഷൻസ് വകുപ്പുകളും അശ്വനി വഹിക്കും. രവിശങ്കർ പ്രസാദിന്റെ പ്രധാന വകുപ്പായിരുന്ന നിയമമന്ത്രാലയത്തെ കിരൺ റിജിജുവാണ് ഇനി നയിക്കുക.

ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ വഹിച്ചിരുന്ന ഭക്ഷ്യസംരക്ഷണ വകുപ്പ് എൽ.ജെ.പി. വിമത വിഭാഗം നേതാവ് പശുപതികുമാർ പരസിനാണ്. ആർ.കെ. സിങ്‌ ഊർജം, പുരുഷോത്തം പാല മൃഗസംരക്ഷണം, ജി. കിഷൻ റെഡ്ഡി സംസ്കാരവും ടൂറിസവും വടക്കുകിഴക്ക് വികസനവും കൈകാര്യംചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close