
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും ഒരു രൂപയ്ക്ക് നാപ്കിന് നല്കുമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ഒരു രൂപയുടെ നാപ്കിന് വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഒരു കവറില്‍ നാലു പാഡാണുള്ളത്. നാലു രൂപയാണ് വില. ഇതുമായി ബന്ധപ്പെട്ട് പ്രശസ്ത നൃത്ത അധ്യാപിക ധനുഷ സന്യാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല.നല്ലത് ആരുചെയ്താലും അത് അംഗീകരിക്കും.എല്ലാ രാഷ്ട്രീയക്കാരോടും ഒരേ ബന്ധം പുലര്‍ത്തുന്ന എനിക്ക് ഈ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ നമ്മുടെ പ്രധാനമന്ത്രി നടത്തിയ ഒരു പ്രഖ്യാപനം ശരിക്കും ചിന്തിപ്പിക്കുന്ന ഒന്നായി..സ്ത്രീകള്‍ക്ക് മുഴുവന്‍ അത്യാവശ്യമായ ഒരു കാര്യം,എന്നാല്‍ ഒരു ഭരണാധികാരികളും ഇന്നേവരെ ചിന്തിച്ചിട്ടുമില്ല..
ഒരു രൂപയ്ക്ക് നാപ്കിന് എന്നതിലൂടെ ശരിക്കും മോദി എന്നെ അമ്പരപ്പിച്ചിരിക്കുന്നു.മാത്രമല്ല അത് ജന്‍ ഔഷധികേന്ദ്രത്തില് വില്‍പ്പനക്കായി എത്തുകയും ചെയ്തു. സ്ത്രീസമൂഹത്തോടുള്ള ആത്മാര്‍ത്ഥമായ ബഹുമാനവും കരുതലും നരേന്ദ്രമോദിയോളം മറ്റാര്‍ക്കും വരില്ലാ എന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിലയിരുത്തപ്പെടുന്നു.
കോടിക്കണക്കിന് ഗ്രാമനിവാസികള്‍ക്കായി സൗജന്യ കക്കൂസ്,ജന്‍ധന്‍ അക്കൗണ്ടിലൂടെ നേരിട്ട് സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ,സൗജന്യ ഗ്യാസ് കണക്ഷന് ,മതത്തിന്റെ നിയമത്താല്‍ അടിമത്തത്തിലാണ്ടിരുന്ന ഇസ്ളാം സഹോദരിമാരെ ഒരു നിമിഷംകൊണ്ട് വലിച്ചെറിയുന്ന മുത്തലാഖ് നിരോധിച്ചുകൊണ്ട് അവരുടെ ഭാവി ഇന്നാട്ടിലെ എല്ലാ സ്ത്രീകളേയും പോലെ സുരക്ഷിതമാക്കി ബില്ല് കൊണ്ടു വന്നു ,ചരിത്രത്തിലാദ്യമായി സൈന്യത്തെ നയിക്കാനായി വനിതകളെ അവരോധിച്ചു ,റിപ്പബ്ളിക്ദിന പരേഡ്പോലും നയിക്കാന്‍ വനിതകള്‍ ,യുദ്ധവിമാനം പറപ്പിക്കാന്‍ വനിതാ പൈലറ്റുമാര്‍ ,പത്മാ ബഹുമതികള്‍ക്കായി അര്‍ഹരായവര്‍ കടന്നുവന്നു ,മുഖ്യമന്ത്രിമാര്‍,കേന്ദ്രമന്ത്രിമാര്‍ തുടങ്ങി ഏറ്റവുമധികം വനിതാ ജനപ്രതിനിധികളും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍.
ഇപ്പോഴിതാ ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിന്…എത്ര നന്ദിപറഞ്ഞാലും മതിയാകില്ല ഈ മനുഷ്യന്റെ കരുതലിനോടും സ്നേഹത്തോടും.
കണ്ണുകളില്‍ പ്രകടമായി കാണുന്ന തരത്തില്‍ സത്രീകളെ ശാക്തീകരിച്ച് സമൂഹത്തിന്റെ എല്ലാമേഖലകളിലും മുന്നിലേക്കെത്തിക്കുന്നതില് കാണിക്കുന്ന ആത്മാര്‍ത്ഥത മോദിയെ രാഷ്ട്രീയത്തിലുപരി സ്നേഹിക്കാന്‍ നമ്മള് സ്ത്രീസമൂഹത്തെ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം…
സ്ത്രീക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്കി,അവള്‍ക്കാവശ്യമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാരിനോട് എന്നും കടപ്പെട്ടിരിക്കുന്നു.നന്ദി മോദിജീ????
കലാമണ്ഡലം ഡോ.ധനുഷാ സന്യാല്‍.