Election 2021INSIGHTNEWSTop News

മോന്തായം വളഞ്ഞ രാഷ്ട്രീയ നിലപാടുകള്‍ കോവിഡിനോട് തോല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍

ദീപ പ്രദീപ്

കേരളത്തെ എല്ലാവരും അവഗണിക്കുന്നു,കേരളത്തിന് നേരേ മറ്റു സംസ്ഥാനങ്ങള്‍ വാതില്‍ കൊട്ടിഅടയ്ക്കുന്നു എന്ന് നിലവിളിച്ചു കൊണ്ടു നടക്കുമ്പോഴും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളോടും രാജ്യങ്ങളോടും മത്സരിക്കുകയാണ്.ആരോഗ്യ വിദഗ്ദരുടെ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഒരു ജലദോഷപ്പനി എന്ന നിലയിലേക്ക് കോവിഡിനെ പൊതു സമൂഹം തരംതാഴ്ത്തുമ്പോള്‍, തുടക്കത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മത്സരിച്ച ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ കൊവിഡിന്റെ ദുരന്തവശങ്ങള്‍ എല്ലാം പാടെ മറക്കുകയാണ്.

മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്ന ചൊല്ലിന്റെ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്.തങ്ങള്‍ കണ്ടുപടിക്കേണ്ട നേതാക്കള്‍ യാതെരു മുന്‍കരുതലുകളും എടുക്കാതെ ഇങ്ങ് തിരുവനന്തപുരം മുതല്‍ അങ്ങ് കാസര്‍ഗോഡുവരെ പര്യടനങ്ങളും യാത്രകളും സംഘടിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കോറോണയെ തോല്‍പ്പിക്കാനും അതിനോട് പോരാടാനും എവിടെ സമയം…ഒന്നോര്‍ത്താല്‍ നമ്മുടെ നേതാക്കന്മാരെയും കുറ്റം പറയാന്‍ പറ്റില്ല.അവര്‍ക്ക് എന്ത് മഹാമാരി വന്നാലും തേരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ പാര്‍ട്ടിയുടെ ശക്തി ബലപ്പെടുത്തേണ്ട കടമ ഉണ്ടല്ലോ..
ഇല്ലെങ്കില്‍ ഈ സമ്മതിദായകര്‍ തന്നെ ചോദിക്കില്ലേ എന്തുകൊണ്ട് മഹാബലി തമ്പുരാന്‍ ഓണത്തിന് തന്റെ പ്രജകളെ കാണാന്‍ വരുന്നത് പോലെ തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങളെ കാണാന്‍ എത്താഞ്ഞത് എന്താണെന്ന്….രാഷ്ട്രിയ പാര്‍ട്ടികള്‍ ജാഥകള്‍ ആരംഭിക്കുമെന്ന് നേരത്തെ മനസ്സിലാക്കിയത് കൊണ്ടാകാം നമ്മുടെ ആരോഗ്യമന്ത്രി കെ.കെ ശൈലജ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ജാഥ നടത്തുന്നത് രോഗവ്യാപനം അധികമാക്കുമെന്ന് ഒന്ന് പ്രവചിച്ചത്.എന്നാല്‍ പ്രവചനത്തിന് തൊട്ടുപിന്നാലെ ആരോഗ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയായ സി പി എമ്മില്‍ നിന്ന് തന്നെ ഒരു ജാഥ ആരംഭിച്ചു.അത് മറ്റ് ആരുടെയും ആയിരുന്നില്ല.സി പി എമ്മിന്റെ ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ നടത്തിയ യാത്രയായിരുന്നു അത്.വിജയ രാഘവന്‍ കൈവെച്ചത് പൊന്ന് എന്ന് പിന്നീട് നടന്ന കാര്യങ്ങളെ വിലയിരുത്താം.പിന്നീട് അങ്ങോട്ട് ജാഥകളുടെ ഒരു പൊടിപൂരമായിരുന്നു.

വിജയരാഘവന്റെ യാത്രയ്ക്ക് പിന്നാലെ തെക്കുനിന്നും സിപിഐ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന ഒരു ജാഥയും ആരംഭിച്ചു.ഇതോടെ വെട്ടിലായത് നമ്മുടെ ആരോഗ്യമന്ത്രി ആയിരുന്നു.തന്റെ പാര്‍ട്ടിത്തന്നെ ഇങ്ങനെ യാത്രകള്‍ക്ക് പിന്നാലെ പായുമ്പോള്‍ മറ്റുള്ളവരോട് ജാഥകള്‍ നടത്തരുതെന്നു പറയാന്‍ ആരോഗ്യമന്ത്രിയ്ക്ക് ആകുമോ..പിന്നീട് കെ കെ ശൈലജയും മൗനം പാലിക്കുകയായിരുന്നു.മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ അത് ഇവിടെ ഉപകാരപ്പെട്ടത് ആരോഗ്യമന്ത്രി ശൈലജയ്ക്ക് ആയിരുന്നു.

സിപിഎമ്മിന്റെ ജാഥകള്‍ സമ്മാദാനപരമായി പര്യവസാനിച്ച സമയത്തായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ആരംഭിച്ചത്.കേരളത്തിന്റെ വടക്കു നിന്നും ആരംഭിച്ച യാത്ര ഭിന്നിപ്പും പിളര്‍പ്പും താണ്ടി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് അവസാനിച്ചത്. അപ്പോള്‍ അതാ തുടങ്ങുകയായി ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ യാത്ര.ഇത്തരം നിരുത്തരവാദിത്ത പരമായ സമീപനങ്ങള്‍ കൊണ്ട് ആണ് ആളുകളും ഇപ്പോള്‍ തെരുവോരങ്ങളിലും ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും തള്ളിക്കയറുന്നത്.

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായി കൊണ്ടിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്.മറ്റൊന്ന് മഹാരാഷ്ട്രയാണ്.മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ വാഷിമില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 229 കുട്ടികള്‍ക്കും നാല് അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ പരിസരത്തെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതും ഇന്നാണ്.മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ച് ശുചിത്വത്തിന്റെ താര്യത്തിലും പ്രതിരോധത്തിന്റെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാടി കോവിഡിന് മുന്നില്‍ തലകുനിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം നമ്മുടെ ഒക്കെ രാഷിട്രിയ നേതാക്കളുടെ ഉദാസീനതാ ഭാവം ഒന്നുത്തന്നെയാണ്.

ഒരുവിഭാഗം ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും കൊവിഡിനെതിരെ പോരാടുമ്പോള്‍, പ്രളയത്തിനെയും നിപ്പയേയും ഒക്കെ കേരളം അതീജിവിച്ച സാഹചര്യത്തില്‍ നിലവിലെ രാശ്ട്രീയ യാത്രകളും പര്യടനങ്ങലും നല്ലതിനോ ചീത്തയ്ക്കോ എന്ന് ചിന്തിക്കേണ്ടത് സാധാരണ ജനങ്ങളാണ്.കോവിഡിനെ ചെറുക്കുന്ന കാര്യത്തില്‍ നമ്മള്‍ നമ്മുടെ നേതാക്കളെ മാതൃകയാക്കാന്‍ പോയാല്‍ തോല്‍ക്കുന്നത് എല്ലാവരും ചേര്‍ന്നാകും…..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close