SPORTSTop News

മോശം പ്രകടനം: വാർണരുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു, സൺറൈസേഴ്സിനെ ഇനി വില്യംസൺ നയിക്കും

മെയ് 2 മുതലുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ന്യൂസിലാൻഡ് ക്യാപ്റ്റനായ കെയ്ൻ വില്യംസൺ നയിക്കുമെന്ന് അറിയിച്ച് മാനേജ്‍മെന്റ്. ഐ.പി.എല്‍ 14-ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. ടീം കോമ്പിനേഷനിലും മാറ്റങ്ങള്‍ വരുമെന്നും ടീം വ്യക്തമാക്കി.

ഹൈദരാബാദ് ആദ്യ ഐപിഎൽ കിരീടം 2016ൽ നേടുന്നത് വാർണറുടെ ക്യാപ്റ്റൻസിയിലാണ്. അതേസമയം പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണര്‍ വിലക്ക് നേരിട്ടിരുന്ന 2019 സീസണില്‍ ഹൈദരാബാദിനെ നയിച്ച വില്യംസണ്‍ ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു. ചെന്നൈക്കെതിരെ ഉള്ള മത്സരത്തിലെ തോൽവിയുടെ ഉത്തരവാദിത്തം വാർണർ പൂർണ്ണമായി ഏറ്റെടുത്തതിനു പിന്നാലെയാണ് സംഭവം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close