NEWSWORLD

”മോസ്‌കുകള്‍ തകര്‍ത്തത് ഞങ്ങളല്ല”-ചൈനീസ് സര്‍ക്കാര്‍

ബെയ്ജിംഗ്:പടിഞ്ഞാറന്‍ ഷിന്‍ജിയാംഗ് മേഖലയില്‍ മോസ്‌കുകള്‍ തകര്‍ത്തെന്ന വാര്‍ത്തകള്‍ തള്ളി ചൈന.24,000- ത്തോളം മോസ്‌കുകള്‍ ഷിന്‍ജിയാംഗ് പ്രദേശത്തുണ്ടെന്നും ഏതൊരു മുസ്ലിം രാജ്യത്തേക്കാള്‍ കൂടുതലാണിതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനമാക്കി,ഷിന്‍ജിയാംഗ് മേഖലയില്‍ 16,000- ത്തോളം മോസ്‌കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തുവെന്ന വാര്‍ത്ത ഓസ്‌ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടത്.എന്നാല്‍,ഇത്തരം അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നും ഫണ്ട് ലഭിക്കുന്ന സംഘടനയാണ് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചു.






Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close