മോഹന്‍ലാല്‍ ക്വാറന്റൈനില്‍, താമസം സ്വകാര്യ ഹോട്ടലില്‍

കഴിഞ്ഞ നാലു മാസങ്ങളായി ചെന്നൈയിലെ വീട്ടില്‍ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു മോഹന്‍ലാലിന്റെ താമസം. കോവിഡ് ഉയര്‍ന്നതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും താരം ചെന്നൈയില്‍ കുടുങ്ങി പോകുകയുമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗമാണ് മോഹന്‍ലാല്‍ കൊച്ചിയിലെത്തിയത്. കൊച്ചിയിലുള്ള സ്വകാര്യ ഹോട്ടലില്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കിടന്നിട്ടേ മോഹന്‍ലാല്‍ ഇനി വീട്ടിലേക്ക് എത്തുകയുള്ളൂ. തേവരയിലെ വീട്ടിലുള്ള അമ്മയെ കാണുവാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. അമ്മക്കൊപ്പം കുറച്ചു നാള് തങ്ങിയതിന് ശേഷം മോഹന്‍ലാല്‍ ചെന്നൈയിലേക്ക് തിരികെ പോയേക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ദൃശ്യം 2 എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് കണക്കുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സെപ്റ്റംബറിലാകും ആരംഭിക്കുക.