NEWSWORLD

മ്യാന്‍മാറില്‍ മണ്ണിടിച്ചില്‍ 113 മരണം

യാംഗൂണ്‍: വടക്കന്‍ മ്യാന്‍മാറിലുണ്ടായ മണ്ണിടിച്ചിലില്‍പെട്ട് 113 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്നക്കല്ല് ഖനികളാല്‍ സമ്പന്നമായ മേഖലയിലാണ് ദുരന്തമുണ്ടായത്. രത്നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്നാണ് അപകടമെന്ന് മ്യാന്‍മര്‍ ഫയര്‍ സര്‍വീസസ് വകുപ്പ് അറിയിച്ചു.

ഇതുവരെ 113 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോട്ടുകള്‍.
മ്യാന്മറിലെ ഖനികളില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015ല്‍ 116 പേര്‍ക്ക് ഒരപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

Tags
Show More

Related Articles

Back to top button
Close