NEWSTop NewsWORLD

മ്യാൻമറിൽനടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ 114 പേരെ സൈന്യം വെടിവച്ചുകൊന്നു

യാങ്കൂൺ : പട്ടാള ഭരണത്തിനെതിരെ മ്യാൻമറിൽനടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.ഒന്നര മാസമായി നടക്കുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്.അതെ സമയം, രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാണു കർശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയിൽ നടന്ന സൈനിക പരേഡിൽ പട്ടാളഭരണത്തലവനായ ജനറൽ മിൻ ഓങ് ലെയ്ങ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close