INSIGHTNEWSTrending

മൗഗ്ലിയിലെ ഭീമന്‍ കുരങ്ങനും കിങ് കൊങ്ങും വെറും ഭാവനാസൃഷ്ട്ടികള്‍ മാത്രമോ?

* Gigantopithicus എന്ന ഭീമന്‍ കുരങ്ങന്‍ ഭൂമിയില്‍ ജീവിച്ചിരുന്നു
* തെളിവുകളുമായി ശാസ്ത്രലോകം

ഐശ്വര്യ ലക്ഷ്മി മോഹന്‍

കിംഗ് കോങ്ങ് സിനിമയിലെ ഭീമന്‍ കുരങ്ങിനെ കണ്ടപ്പോള്‍ നമ്മളില്‍ പലര്‍ക്കും തോന്നിയ ഒരു സംശയമാണ് ഇങ്ങനെയൊരു ജീവി ഈ ഭൂമിയില്‍ പണ്ടെങ്ങാനും ഉണ്ടായിരുന്നോ? സിനിമയിലെ കുരങ്ങന്റെ അത്ര വലുപ്പം ഇല്ലെങ്കിലും മറ്റൊരു ഭീമനെ കുറിച്ചാണ് ഇപ്പോള്‍ ജന്തുശാസ്ത്ര ഗവേഷകര്‍ ചര്‍ച്ച ചെയ്യുന്നത്.

ജീവിച്ചിരുന്ന കാലത്ത് കുരങ്ങുകളില്‍ ഭീമന്‍ ആയിരുന്ന ഇതിന്റെ പേര് ജയിക്കാന്‍ ടോപ്പിക്ക് ബ്ലാക്കി എന്നാണ് ഇട്ടിരിക്കുന്നത്. ഏകദേശം 20 ലക്ഷം വര്‍ഷം മുമ്പ് മുതല്‍ ഭൂമിയില്‍ ജീവിച്ചിരുന്നതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്ന് ലക്ഷം വര്‍ഷം മുമ്പ് വംശനാശം വന്ന് ഇല്ലാതായ ഇവയുടെ ഏകദേശം ഉയരം ഒരു ആനയോളം വരും. അതായത് ഒരു പത്തടിയോളം പൊക്കം. ഭാരമാകട്ടെ 600 കിലോയോളം വരും.

ഒറാങ്കുട്ടന്‍ കുടുംബത്തില്‍പ്പെട്ടവയാണ് ജെയ്കാന്റോപിതികാസ് എന്നാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധികരിച്ച പഠനത്തില്‍ പറയുന്നത്. കോപെന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗാവേഷകരാണ് ഈ കണ്ടുപിടിത്തതിന് പിന്നില്‍. മനുഷ്യന്റെ പൂര്‍വികര്‍ അല്ല കുരങ്ങന്മാരെന്ന് ഈ കണ്ടുപിടിത്തത്തിലൂടെ അവര്‍ ഉറപ്പിക്കുന്നു. എന്നാല്‍ ഇതുവരെ ഈ ഭീമന്‍ കുരങ്ങന്റെ പൂര്‍ണരൂപത്തിലുള്ള ഫോസില്‍ കണ്ടുപിടിക്കാന്‍ ആര്‍ക്കും സാധച്ചിട്ടില്ല. താടിയെല്ലിന്റെ ഫോസിലുകളും പിന്നെ കുറേ പല്ലുകളുമാണ് ഇപ്പോള്‍ ഗവേഷകരുടെ പക്കല്‍ ഉള്ളത്. ഇന്നത്തെ തെക്കന്‍ ചൈനയിലാണ് ഈ കുരങ്ങന്മാര്‍ പ്രധാനമായും ജീവിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ഇവയുടെ ഫോസില്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലീസ്റ്റോസെന്‍ യുഗത്തില്‍ ആണ് ഇവ ജീവിച്ചിരുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയുടെ ഉദ്ഭവത്തെപ്പറ്റിയും അടുത്ത ബന്ധുക്കളെപ്പറ്റിയും ഇനിയും കാര്യമായ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close