WORLD

മൗറീഷ്യസ് എണ്ണക്കപ്പല്‍ ദുരന്തത്തെത്തുര്‍ന്ന് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ അറസ്റ്റില്‍

പോര്‍ട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് ജപ്പാനീസ് എണ്ണക്കപ്പല്‍ തകര്‍ന്ന് വന്‍തോതില്‍ എണ്ണ ചോര്‍ന്ന സംഭവത്തില്‍ കപ്പലിലെ ക്യാപ്റ്റനും ഡെപ്യൂട്ടിയും അറസ്റ്റില്‍. ഇന്ത്യന്‍ പൗരനായ ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ നന്ദേശ്വറിനേയും ഡെപ്യൂട്ടി ക്യാപ്റ്റനായ ശ്രീലങ്കന്‍ പൗരനെയുമാണ് മൗറീഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവരേയും ഓഗസ്റ്റ് 25ന് കോടതിയില്‍ ഹാജരാക്കും. കപ്പലിലെ മറ്റുജീവനക്കാരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണെന്നും അപകടത്തില്‍ വിശദമായ അന്വേഷണം തുടരുമെന്നും മൗറീഷ്യസ് പൊലീസ് വക്താവ് അറിയിച്ചു. ജൂലായ് 25നാണ് കപ്പല്‍ പുറ്റിലിടിച്ചത്. നാലായിരം ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിടിച്ചതിനെ തുടര്‍ന്ന് 1000 ടണ്‍ എണ്ണയാണ് കടലില്‍ ഒഴുകിയത്. കപ്പലില്‍ നിന്ന് മൂവായിരത്തോളം ടണ്‍ എണ്ണ പമ്പ് ചെയ്ത് മാറ്റിയിരുന്നു. തിരമാലയുടെ ശക്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ രണ്ടായി പിളരുകയും ചെയ്തു.സിങ്കപ്പൂരില്‍ നിന്ന് ബ്രസീലിലേക്ക് പോകുകയായിരുന്ന കപ്പല്‍ എന്തിനാണ് ദ്വീപിനോട് ഇത്ര അടുത്ത് വന്നതെന്ന് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Tags
Show More

Related Articles

Back to top button
Close